ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രവി പൂജാരി

ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ബംഗളൂരുവില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് രവി പൂജാരി ഇക്കാര്യം വ്യക്തമാക്കിയത്.  

Last Updated : Mar 1, 2020, 03:01 PM IST
  • കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലാണ് രവി പൂജാരി. കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകള്‍ ഇയാള്‍ക്ക് എതിരെയുണ്ട്.
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രവി പൂജാരി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി രവി പൂജാരി പൊലീസിന് മൊഴി നല്‍കി.

ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ബംഗളൂരുവില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് രവി പൂജാരി ഇക്കാര്യം വ്യക്തമാക്കിയത്.  കൂടാതെ മറ്റ് നിര്‍ണ്ണായക വിവരങ്ങളും ചോദ്യം ചെയ്യലില്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലാണ് രവി പൂജാരി. കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകള്‍ ഇയാള്‍ക്ക് എതിരെയുണ്ട്. കര്‍ണാടക പൊലീസും ഇയാളെചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മാത്രം രവി പുജാരിക്കെതിരേ 200 കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രവി പൂജാരിയെ കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് മേധാവിയായ ടോമിന്‍ ജെ തച്ചങ്കരി.

Also read: അണ്ടര്‍വേള്‍ഡ് ഡോണ്‍ രവി പൂജാരി അറസ്റ്റില്‍

സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കര്‍ണാടക പൊലീസാണ് ഇന്ത്യയിലെത്തിച്ചത്. രവി പൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തള്ളിയിരുന്നു അതിനു

പിന്നാലെയായിരുന്നു അറസ്റ്റ് നടന്നത്.  

 

Trending News