Ration Distribution in Kerala: സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങും

Ration Distribution: ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ ആണ് അപ്‍ഡേഷൻ നടത്താൻ സാധിക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 06:30 PM IST
  • തങ്ങൾ അടിമകളല്ല വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാനെന്ന് വ്യാപാരികൾ വ്യക്തമാക്കി.
  • കനത്ത ചൂട് കണക്കിലെടുത്ത് സമയത്തിൽ പുനക്രമീകരണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
Ration Distribution in Kerala: സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങും

തിരുവനന്തപുരം: ആധാർ മസ്റ്ററിങ് നടക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം മുടങ്ങും. നാളെ(വെള്ളി) മുതൽ ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം ഇല്ലാത്തത്. ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ ആണ് അപ്‍ഡേഷൻ നടത്താൻ സാധിക്കുക. 

ഇടവേളകളില്ലാതെ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ റേഷൻ കടകൾ പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രം​ഗത്തെത്തി. തങ്ങൾ അടിമകളല്ല വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാനെന്ന് വ്യാപാരികൾ വ്യക്തമാക്കി. കനത്ത ചൂട് കണക്കിലെടുത്ത് സമയത്തിൽ പുനക്രമീകരണം വേണമെന്നും അവർ ആവശ്യപ്പെട്ടു. 

ALSO READ:  16-ാമത് തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു; അഭിജിത്ത് ജയൻ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി

ജനുവരിവരെയുള്ള ബില്ലുകൾ പസാസാക്കാൻ ട്രഷറികൾക്ക്‌ നിർദേശം  

തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ്‌ വിതരണം ചെയ്യുന്നത്‌. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News