Ranjeet Sreenivas: രണ്‍ജിത്ത് ശ്രീനിവാസ് കൊലക്കേസ്; വിധി ഇന്ന്, ആലപ്പുഴയില്‍ കനത്ത ജാ​ഗ്രതയിൽ പോലീസ്

Ranjeet Sreenivas murder case verdict: മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 07:30 AM IST
  • ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിലാണ് ശിക്ഷ വിധിക്കുന്നത്
  • കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ കനത്ത ജാഗ്രയിലാണ് പോലീസ്
  • കോടതി പരിസരത്തും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
Ranjeet Sreenivas: രണ്‍ജിത്ത് ശ്രീനിവാസ് കൊലക്കേസ്; വിധി ഇന്ന്, ആലപ്പുഴയില്‍ കനത്ത ജാ​ഗ്രതയിൽ പോലീസ്

ആലപ്പുഴ: അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിലാണ് ശിക്ഷ വിധിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ കനത്ത ജാഗ്രയിലാണ് പോലീസ്. കോടതി പരിസരത്തും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രോത്സവത്തിനിടെ സംഘർഷം; ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം. ആലപ്പുഴ തോട്ടപ്പള്ളിയിലാണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷമുണ്ടായത്.

ALSO READ: ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു

ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നന്ദു ശിവാനന്ദ് മരിച്ചത്. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡൻ്റ് ജഗത് സൂര്യനാണ് കേസിലെ ഒന്നാം പ്രതി. ജഗത് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News