ഞാനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾ ഉസ്മാന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ജെബി മേത്തർ

ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പല വിമർശനങ്ങളും കോൺഗ്രസിൻറെ പുറത്തേക്ക് എത്തിയിരുന്നു. ഇപ്പോൾ കോൺഗ്രസ് രാഷ്ട്രീയകാര്യ സമതിയിൽ ഷാനിമോൾ ഉസ്മാൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായാണ് ജെബി മേത്തർ എത്തിയിരിക്കുന്നത്.

Written by - എസ് രഞ്ജിത് | Edited by - Priyan RS | Last Updated : Apr 19, 2022, 09:07 PM IST
  • ഞാനൊരു എളിയ പാർട്ടി പ്രവർകത്തകയാണെന്നും പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യുമെന്നും ജെബി മേത്തർ പറഞ്ഞു.
  • മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായി ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിപ്ലവകരമായ തീരുമാനം എന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ പരിഹാസം.
  • രാജ്യസഭാ സീറ്റ് നിക്ഷേധിക്കപ്പെട്ടതിലുള്ള അതൃപ്തി ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റ് എം. ലിജുവും പ്രകടിപ്പിച്ചിരുന്നു.
ഞാനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾ ഉസ്മാന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ജെബി മേത്തർ

തിരുവനന്തപുരം: ജെബി മോത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയ കാര്യ സമിതിയോഗത്തിൽ ഷാനി മോൾ ഉസ്മാൻ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ജെബി മേത്തർ രംഗത്ത് എത്തിയിരിക്കുന്നത്. താനൊരു എളിയ പാർട്ടി പ്രവർത്തകയാണെന്നും പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യുമെന്നും ജെബി മേത്തർ പറഞ്ഞു. രാജ്യസഭയിലേക്ക് താൻ സ്വയം പോയതല്ല. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യ സഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. പാർട്ടി അച്ചടക്കം പാലിക്കുന്ന പ്രവർത്തകയാണ് താൻ. മുതിർന്ന എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. രാഷ്ട്രീയ കാര്യ സമിതിയോടും ബഹുമാനം മാത്രമാണുള്ളത്. അതുകൊണ്ട് അവിടെ നടന്ന ചർച്ചകളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജെബി മേത്തർ പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായി ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിപ്ലവകരമായ തീരുമാനം എന്നായിരുന്നു  ഷാനിമോൾ ഉസ്മാന്റെ പരിഹാസം. വർഷങ്ങളായി പൊതു രംഗത്ത് നിൽക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇത് ദേശീയ തലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അവർ പരിഹസിച്ചിരുന്നു. റവല്യൂഷൻ നടപ്പില്ലാക്കുന്നതിനിടയിൽ തെരഞ്ഞടുപ്പ് സമിതി പോലും  വിളിക്കാൻ നേതൃത്വം മറന്നു. സമിതിയെ നോക്കികുത്തിയാക്കിയ നേതാക്കൾക്ക് ഒരിക്കൽ കൂടി അഭിനന്ദനം എന്ന് പറഞ്ഞ് കൊണ്ടാണ് ഷാനിമോൾ രാഷ്ട്രീയ കാര്യ സമിതിയോഗത്തിലെ  പ്രസംഗം അവാസനിപ്പിച്ചത്.

Read Also: സിപിഎം ഘടകങ്ങളെ നിയന്ത്രിക്കുന്നത് മത തീവ്രവാദികൾ; രൂക്ഷവിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാജ്യസഭാ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിലുള്ള രോക്ഷമാണ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ഷാനിമോൾ ഉസ്മാൻ പ്രകടിപ്പിച്ചത്. രാജ്യസഭാ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ജെബി മേത്തർ എത്തുകയായിരുന്നു. രാജ്യസഭാ സീറ്റ്  നിക്ഷേധിക്കപ്പെട്ടതിലുള്ള അതൃപ്തി ആലപ്പുഴ മുൻ ഡിസിസി പ്രസിഡന്റ് എം ലിജുവും പ്രകടിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News