Rahul Gandhi: കർശന സുരക്ഷയിൽ രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും

Rahul Gandhi In Wayanad: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 07:39 AM IST
  • രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും
  • രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും
Rahul Gandhi: കർശന സുരക്ഷയിൽ രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും

വയനാട്: Rahul Gandhi In Wayanad: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. 

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളിൽ യെല്ലോ അലർട്ട്

ശേഷം മലപ്പുറം ജില്ലയിൽ തന്നെ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിലും പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിൽ പോലീസ് കനത്ത സുരക്ഷ എർപ്പെടുത്തിയിട്ടുണ്ട്.  ഇതിനിടയിൽ ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 

Also Read: Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..! 

സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  ഇതിലൂടെ തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ബത്തേരിയിൽ ബഫർസോൺ വിരുദ്ധ റാലി രാഹുൽ ഗാന്ധി നയിച്ചു.  റാലിയ്ക്ക് പിന്തുണയുമായി പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെയെത്തിയത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തിയിരുന്നു. 

ഒന്നര വയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്റ്റിൽ 

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിലെ അഗസ്റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. 

ഇടതു കാലിൽ പരുക്കേറ്റ ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് ഫയൽ ചെയ്തതും കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്തതും.  ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം നടന്നത്. 

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

മദ്യപാനത്തെ തുടർന്നായിരുന്നു അക്രമമെന്നാണു പോലീസ് പറയുന്നത്.  സാധാരണ കുഞ്ഞിനെ അമ്മൂമ്മയുടെ വീട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ നാലു ദിവസമായി കുഞ്ഞിനെ കാണാതിരുന്ന അമ്മൂമ്മ കുഞ്ഞിന്റെ കാര്യം തിരക്കി വീട്ടിലെത്തിയപ്പോഴാണ് കാലിലെ പൊള്ളൽ ശ്രദ്ധയിൽപെട്ടത്.  ഇത് ചോദിച്ചപ്പോൾ മൂത്ത കുട്ടി പൊള്ളിച്ചതാണെന്നായിരുന്നു മറുപടി ലഭിച്ചത്.

ഇക്കാര്യം വിശ്വസിക്കാതിരുന്ന അമ്മൂമ്മ പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് പോലീസ് മൂത്ത കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കുറച്ചു നാൾ മുൻപും കുഞ്ഞിനെ പിതാവ്  പൊള്ളലേൽപ്പിച്ചിരുന്നു.  ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിക്ക് മുന്നറിയിപ്പു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News