വയനാട് : എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച് വാഴ നാട്ടിയ ഇരിപ്പിടത്തിൽ ഇരുന്ന് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷം വാഴ അതേപിടി നിലനിർത്തിയിരിക്കുകയായിരുന്നു. ഇന്ന് ജൂലൈ ഒന്നിന് രാഹുൽ ഗാന്ധി നേരിട്ട് തന്റെ വയനാട്ടിലെ ഓഫീസിലെത്തി വാഴ മാറ്റി സീറ്റിൽ ഇരിക്കുകയായിരുന്നു. ചെയ്തത് കുട്ടികളാണെന്ന് അവരോട് വെറുപ്പോ ശത്രുതയോ ഇല്ലെന്ന് രാഹുൽ ആറിയിച്ചു.
"ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല" രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
ALSO READ : എ കെ ജി സെന്‍ററിനു നേരെ ഉണ്ടായ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി
'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.' pic.twitter.com/GXT636LjXl
— Rahul Gandhi - Wayanad (@RGWayanadOffice) July 1, 2022
രാഹുലിന്റെ കസേരയിൽ സ്ഥാപിച്ചിരുന്ന വാഴ പിന്നിലേക്ക് മാറ്റി അതിലേക്ക് ഇരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, അഖിലേന്ത്യ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടി സിദ്ദിഖ് തുടങ്ങിയ മറ്റ് കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
ജൂൺ 24നായിരുന്നു ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് ഒരു കൂട്ടം എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയത്. സംഭവത്തിൽ പെൺകുട്ടികൾ അടക്കം 30തിൽ അധികം എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഴ്ച വരുത്തിയ ഡിവൈഎസ്പിയ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല.
ALSO READ : സ്പ്രിംക്ലർ വിവാദം; മുഖ്യമന്ത്രി രാജിവയ്ക്കണം; താൻ ഉന്നയിച്ചത് ശരിയെന്നു തെളിഞ്ഞു എന്ന് രമേശ് ചെന്നിത്തല
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണമായിരുന്നു നടന്നത്. അതിനിടെ മഹാത്മ ഗാന്ധിയുടെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐ പ്രവർത്തകർ അല്ലെന്നും അത് വിവാദം സൃഷ്ടിക്കാൻ വേണ്ടി കോൺഗ്രസുകാർ തന്നെ ചെയ്തതാണെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്തെത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.