Raft capsized: കന്നി യാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞു; ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും യാത്രക്കാരും വെള്ളത്തിൽ

Raft Accident: ചെമ്പുതോട്ടിലെ കടവിലാണ് ചങ്ങാടം മറിഞ്ഞത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ എന്നിവരുൾപ്പെടെയാണ് വെള്ളത്തിൽ വീണത്.

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 11:02 AM IST
  • നാല് വീപ്പകള്‍ ചേര്‍ത്തുവച്ച് അതിന് മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിർമിച്ച ചങ്ങാടമാണ് മറിഞ്ഞത്
  • കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം തലകീഴായി മറിയുകയായിരുന്നു
  • അപകടത്തിൽ ആർക്കും പരിക്കില്ല
Raft capsized: കന്നി യാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞു; ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും യാത്രക്കാരും വെള്ളത്തിൽ

ആലപ്പുഴ: കരുവാറ്റയില്‍ ഉദ്ഘാടനം കഴിഞ്ഞ് കന്നി യാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞു. ചെമ്പുതോട്ടിലെ കടവിലാണ് ചങ്ങാടം മറിഞ്ഞത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ എന്നിവരുൾപ്പെടെയാണ് വെള്ളത്തിൽ വീണത്.

അപകടത്തിൽ ആർക്കും പരിക്കില്ല. നാല് വീപ്പകള്‍ ചേര്‍ത്തുവച്ച് അതിന് മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിർമിച്ച ചങ്ങാടമാണ് മറിഞ്ഞത്. ഒരു കര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലും മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്.

ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി. കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. ചങ്ങാടത്തിലുണ്ടായിരുന്നവർക്ക് നീന്തല്‍ അറിയാമായിരുന്നതിനാൽ ആര്‍ക്കും അപകടം സംഭവിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News