Boat Capsizes: അസമില്‍ മുപ്പതോളം പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു, നിരവധി പേരെ കാണാതായി

അസമിലെ ധുബ്രിയിൽ ബോട്ടപടകം. വ്യാഴാഴ്ച അസമിലെ ധുബ്രി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ മുപ്പതോളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 02:40 PM IST
  • അപകടത്തില്‍ സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ വിദ്യാർത്ഥികളുമടക്കം നിരവധി പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Boat Capsizes: അസമില്‍ മുപ്പതോളം പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു, നിരവധി പേരെ കാണാതായി

Guwahati: അസമിലെ ധുബ്രിയിൽ ബോട്ടപടകം. വ്യാഴാഴ്ച അസമിലെ ധുബ്രി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ മുപ്പതോളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞു. 

അപകടത്തില്‍ സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ വിദ്യാർത്ഥികളുമടക്കം നിരവധി പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്.  സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.  

പ്രാഥമിക റിപ്പോര്‍ട്ട്‌ അനുസരിച്ച്  യാത്രക്കാര്‍ക്കൊപ്പം 10 മോട്ടോർ സൈക്കിള്‍ ബോട്ടിൽ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ്  പ്രദേശവാസികള്‍ പറയുന്നത്. 

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (State Disaster Response Force - SDRF) മുങ്ങൽ വിദഗ്ധരെ വിന്യസിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

ധുബ്രി ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെ അദബാരിയിലെ പാലത്തിന്‍റെ പില്ലറില്‍ ഇടിച്ച്  ബോട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇതുവരെ 15 പേരെ രക്ഷപെടുത്തി. 

നിരവധി സ്കൂൾ കുട്ടികൾ ബോട്ടിലുണ്ടായിരുന്നു, എന്നാല്‍ ആരെയും രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

മണ്ണൊലിപ്പ് ബാധിത പ്രദേശം സർവേ ചെയ്യാനായി പുറപ്പെട്ട ധുബ്രി സർക്കിൾ ഓഫീസർ സഞ്ജു ദാസ്, ലാൻഡ് റെക്കോർഡ് ഉദ്യോഗസ്ഥൻ, ഓഫീസ് സ്റ്റാഫ് എന്നിവരും അപകടത്തില്‍പ്പെട്ടു.  അപകടത്തില്‍ ദാസിനെ കാണാതായി, മറ്റു രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

അപകടത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News