PV Anwar MLA: പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്

സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാല് തടയണകളും പൊളിക്കാനാണ് ഉത്തരവ്

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 12:38 AM IST
  • ഒരു മാസത്തിനകം തടയണകൾ പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ്
  • തടയണകൾ പൊളിച്ച് നീക്കാനും അതിന് ചിലവാകുന്ന തുക പാർക്കിന്റെ ഉടമയിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നു
  • ചെങ്കുത്തായ സ്ഥലത്താണ് നാല് തടയണകൾകെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്
  • നീരുറവക്ക് കുറുകെ റോഡ് നിർമിച്ചാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്
PV Anwar MLA: പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്

കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ (PV Anwar MLA) കക്കാടംപൊയിലിലെ പാർക്കിലെ തടയണകൾ പൊളിച്ച് മാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. പിവിആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാല് തടയണകളും (Check dam) പൊളിക്കാനാണ് ഉത്തരവ്.

ഒരു മാസത്തിനകം തടയണകൾ പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ്. നാല് തടയണകളും ഒരു മാസത്തിനകം പൊളിച്ച് നീക്കിയില്ലെങ്കിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് തടയണകൾ പൊളിച്ച് നീക്കാനും അതിന് ചിലവാകുന്ന തുക പാർക്കിന്റെ ഉടമയിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നു.

ALSO READ: Kerala COVID Udpate : ഇന്നും സംസ്ഥാനത്ത് 30,000ത്തിന് മുകളിൽ കോവിഡ് കേസുകൾ, TPR 19ന് അരികിൽ

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് നാല് തടയണകൾകെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ് നിർമിച്ചാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഈ തടയണകൾക്കു താഴെ നിരവധി വീടുകളും രണ്ട് സ്കൂളുകളും സ്ഥിതി ചെയ്യുന്നുണ്ട്. വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്ന വിധത്തിലാണ് തടയണകൾ നിർമിച്ചിരിക്കുന്നതെന്ന് നേരത്തെ മുതൽ പരാതി ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News