Pulse Polio നൽകുന്നത് ഇന്ന് മുതൽ വീണ്ടും ആരംഭിക്കും, 24 ലക്ഷത്തിൽ അധികം കുട്ടികൾക്കായുള്ള സൗകര്യം ഒരുക്കി സംസ്ഥാനം

സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് തുള്ളിമരുന്ന് നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2021, 07:06 AM IST
  • സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്
  • രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് തുള്ളിമരുന്ന് നൽകുന്നത്.
  • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പോളിയോ വിതരണത്തിന് തുടക്കം
  • കോവിഡ് പോസിറ്റീവായതോ ക്വാറന്റീനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും
Pulse Polio നൽകുന്നത് ഇന്ന് മുതൽ വീണ്ടും ആരംഭിക്കും, 24 ലക്ഷത്തിൽ അധികം കുട്ടികൾക്കായുള്ള സൗകര്യം ഒരുക്കി സംസ്ഥാനം

Thiruvananthapuram : സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള Pulse Polio പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. 24,49,222 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ (Pulse Polio Immunization Program) ഭാഗമായി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് തുള്ളിമരുന്ന് നൽകുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പോളിയോ വിതരണത്തിന് തുടക്കം കുറിക്കുന്നത്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും Pulse Polio  തുള്ളിമരുന്ന് നൽകണം. കോവിഡ് പോസിറ്റീവായതോ ക്വാറന്റീനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്നും ആരോ​ഗ്യ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിരുന്നു.

ALSO READ: കുട്ടികൾക്കുള്ള പോളിയോ വിതരണം മാറ്റി,പുതിയ തീയ്യതി പിന്നീട്

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന പൾസ് പോളിയോ വിതരണത്തിന്റെ ഔദ്യോ​ഗിക വിതരണം മന്ത്രി കെ.കെ. ശൈലജയുടെ (KK Shailaja) സാന്നിധ്യത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം കുറിക്കും. 

ALSO READ: Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%

അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം (Airport), ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും, കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോ​ഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News