തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ (PWD) റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് (Public) പ്രവേശനം നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തിനും, താമസസൗകര്യങ്ങൾക്കുമായി എല്ലാ റെസ്റ്റ് ഹൗസുകളും ജനങ്ങൾക്ക് കൂടി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
സംസ്ഥാനത്തെ എല്ലാ റെസ്റ്റ് ഹൗസുകളും നവീകരിക്കും. 154 റെസ്റ്റ് ഹൗസുകളാണുള്ളത്. ഇതിന്റെ ഭാഗമായി റെസ്റ്റ് ഹൗസുകൾ ക്ലീൻ കാമ്പസുകളാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനപങ്കാളിത്തത്തോടെ സർക്കാരിന്റെ കീഴിലുള്ള സ്ഥലങ്ങൾ വൃത്തിയായും മനോഹരമായും സൂക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്. റെസ്റ്റ് ഹൗസുകൾ വൃത്തിയായും ഹരിതാഭമായും എല്ലാകാലത്തും നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് റെസ്റ്റ് ഹൗസ് പരിസരങ്ങളുടെ പരിപാലനം നടപ്പിലാക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ 14 വിശ്രമകേന്ദ്രങ്ങളാണ് ഹരിതാഭമാക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും പദ്ധതി നടപ്പാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...