PSC Protest: യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

പിഎസ്സി നിയമന വിവാദത്തിലാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 03:06 PM IST
  • പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍ച്ചിൽ സം​ഘ​ര്‍​ഷം.
  • പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ആരംഭിച്ചത്.
  • സംഘർഷത്തിനിടയിൽ പൊ​ലീ​സി​ന് നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞു.
PSC Protest: യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

തിരുവനന്തപുരം:  പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് സം​ഘ​ര്‍​ഷത്തിൽ കലാശിച്ചു.  പിഎസ്സി നിയമന വിവാദത്തിലാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. 

പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ആരംഭിച്ചത്.  സംഘർഷത്തിനിടയിൽ പൊ​ലീ​സി​ന് നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞു. മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ  ചെരിപ്പുകളും കമ്പുകളും എറിഞ്ഞു.  

Also Read: Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം

സംഘർഷത്തിനിടയിൽപ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടത്തി.  ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് ജ​ല​പീ​ര​ങ്കിയും (Water Cannon) കണ്ണീർ വാതകവും പ്രയോഗിച്ചു.  എ​ന്നി​ട്ടും പ്ര​വ​ര്‍​ത്ത​ക​ര്‍ (Yuva Morcha) പി​രി​ഞ്ഞു പോ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സ് ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. 

ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  ചില പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടടിച്ചു. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News