Priyanka Gandhi: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കും

Priyanka Gandhi At Kerala: ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.    

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 09:25 AM IST
  • രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയില്‍ ല്‍ നിന്നും കൊച്ചിയില്‍ എത്തും.
  • 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂര്‍ എരിയാടേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ചേരും.
  • 12.15ന് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
Priyanka Gandhi: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാര്‍ത്ഥമാണ്  പ്രിയങ്കാ ഗാന്ധി എത്തുന്നത്. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിനാണ് പങ്കെടുക്കുന്നത്.

രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയില്‍ ല്‍ നിന്നും കൊച്ചിയില്‍ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂര്‍ എരിയാടേക്ക് ഹെലികോപ്റ്ററില്‍ എത്തും. 12.15ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

ALSO READ: സംസ്ഥാനത്ത് വേനൽ മഴ തുടരും: ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് തിരിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 3.40ന് അതേ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News