Private Bus Strike: ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് സ്വകാര്യ ബസുടമകൾ; സമരം ന്യായീകരിക്കാനാവില്ലെന്ന് ​ഗതാ​ഗതമന്ത്രി

​Private Bus Strike: ഗതാ​ഗതമന്ത്രിയുള്ള ചർച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസ് സമരവുമായി മുന്നോട്ട് പോകുമെന്ന് അറയിച്ചിരിക്കുകയാണ് ബസുടമകൾ. ജൂൺ 7 മുതലാണ് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.     

Written by - Zee Malayalam News Desk | Last Updated : May 24, 2023, 10:21 AM IST
  • ​ഗതാ​ഗതമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ബസുടമകൾ ഇക്കാര്യം അറിയിച്ചത്.
  • ചർച്ചയിൽ ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നും പരി​ഗണിക്കാമെന്ന് മാത്രമാണ് അറിയിച്ചതെന്ന് ബസുടമകൾ പറഞ്ഞു.
  • സ്വകാര്യ ബസുകളെ പാടേ ഇല്ലാതാക്കാനാണ് നീക്കമെന്നും അവർ ആരോപിച്ചു
Private Bus Strike: ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് സ്വകാര്യ ബസുടമകൾ; സമരം ന്യായീകരിക്കാനാവില്ലെന്ന് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: ​ഗതാ​ഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയമായതോടെ സമരവുമായി മുന്നോട്ട് പോകാനുറച്ച് സ്വകാര്യ ബസുടമകൾ. ജൂൺ 7 മുതൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച് അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ വ്യക്തമാക്കി. ​ഗതാ​ഗതമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ബസുടമകൾ ഇക്കാര്യം അറിയിച്ചത്. ചർച്ചയിൽ ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നും പരി​ഗണിക്കാമെന്ന് മാത്രമാണ് അറിയിച്ചതെന്ന് ബസുടമകൾ പറഞ്ഞു. സ്വകാര്യ ബസുകളെ പാടേ ഇല്ലാതാക്കാനാണ് നീക്കമെന്നും അവർ ആരോപിച്ചു. സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു. 

വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ 5 രൂപയാക്കണം, കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. യാതൊരു  ഉറപ്പും ലഭിച്ചില്ലെന്നും അതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.  

അതേസമയം സമരം ന്യായീകരിക്കാനാവില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു വർഷം മുമ്പാണ് ബസുടമകൾ പറഞ്ഞത് പോലെ യാത്രാനിരക്ക് വർധിപ്പിച്ചത്. ആവശ്യങ്ങളിൽ ഏറെയും നേരത്തെ നടപ്പാക്കിയതാണെന്നും ചിലത് ഉടൻ നടപ്പാക്കാൻ പോകുന്നതാണെന്നും മന്ത്രി വ്യക്താമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News