Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

Postal Employee Found Dead: ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടടത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Apr 19, 2024, 03:36 PM IST
  • ജോലിക്കിടയിൽ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
  • ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററായ കെജി ഉണ്ണികൃഷ്ണനെ ആണ് മരിച്ചത്
  • മരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: ജോലിക്കിടയിൽ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.  ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററായ കെജി ഉണ്ണികൃഷ്ണനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: യൂട്യൂബർ സ്വാതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി; സുഹൃത്ത് പിടിയിൽ

 

ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടടത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു. ശേഷം ഉണ്ണികൃഷ്ണനെ കാണാതായ വിവരം ഓഫീസിലെ ജീവനക്കാരൻ പോലീസിനെ അറിയിക്കുകയായിരുന്നു. 

Also Read: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!

 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. വെള്ളിയാഴ്ച രാവിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോർ റൂമിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News