Karamana: പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധം

കരമനയിൽ മിൻവിൽപനക്കാരിയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തും.   

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 09:04 AM IST
  • കരമനയിൽ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം
  • കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനാണ് പ്രതിഷേധം നടത്തുന്നത്
  • പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായിട്ടാണ് ഇന്ന് പ്രതിഷേധം
Karamana: പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ  ഇന്ന് പ്രതിഷേധം

തിരുവനന്തപുരം: കരമനയിൽ മിൻവിൽപനക്കാരിയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തും. 

പൊലീസിനെതിരെ നടപടി (Karamana Issue) വേണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 11.30നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കരമനപ്പാലത്തിലെ നടപ്പാതയിൽ മീൻ വിൽപ്പന നടത്തിയിരുന്ന വലിതതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

Also Read: Karamana: കരമനയിലും വഴിയോരത്ത് കച്ചവടം ചെയ്ത് സ്ത്രീയുടെ മീൻ കൂട തട്ടിത്തെറിപ്പിച്ചെന്ന് പരാതി

പൊലീസ് കച്ചവടം തടസ്സപ്പെടുത്തിയെന്നും തർക്കത്തിനിടയിൽ മീൻ തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയയുടെ പരാതി. എന്നാൽ മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് കരമന പൊലീസ് വിശദീകരണം നൽകിയിട്ടുണ്ട്. ആറ്റിങ്ങലിൽ അൽഫോൺസയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ച സംഭവം കെട്ടടങ്ങും മുമ്പേയാണ് സമാനമായ പരാതിയുമായി കരമനയിലെ മീൻ വിൽപ്പനക്കാരിയായ മാറിയ പുഷ്പ രംഗത്തെത്തിയിരിക്കുന്നത്.  

കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതൽ മീൻ വിൽപ്പന നടത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്.  വൈകിട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി. തൻറെ ഏക ജീവനോപാധിയാണെന്നും ഉടൻ മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും കേൾക്കാതെയാണ് പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചതെന്ന് മരിയ ആരോപിച്ചു. 

എന്നാൽ വലിയ ട്രാഫിക് ഉണ്ടാകുന്ന സ്ഥലമായതിനാൽ മീൻ കൂട മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഇത് ചെയ്തില്ലെന്നും നാളെ മാറ്റിക്കോളം എന്ന് പറഞ്ഞതിന് പിന്നാലെ തിരികെ മടങ്ങിയെന്നും ആരും വാഹനത്തിൽ നിന്നും ഇറങ്ങിയില്ലെന്നുമാണ് കരമന പോലീസ് പറയുന്നത്. 

Also Read: Covid-19 Alert: രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചോ? വെറും 2 ദിവസത്തിനുള്ളിൽ ഇരട്ടി പുതിയ കേസുകൾ!

 

കരമന എസ്ഐ അടക്കമുള്ളവർക്കെതിരെയാണ് ആരോപണം.  കടം വാങ്ങിച്ച മീനുമായാണ് താൻ വിൽപ്പനക്കെത്തിയതെന്നും 5200 രൂപയുടെ മീനായിരുന്നു ഇതെന്നും മരിയ അറിയിച്ചു.  സംഭവം നടന്നതോടെ മരിയയുടെ സ്ഥലമായ വലിയ തുറയിൽ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേർന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ പൊലീസ് എത്തിയതോടെ കരമനയിൽ ഗതാഗത തടസ്സമുണ്ടാകുകയും ശേഷം അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News