Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

 പ്രതികളുടെ മൊഴി എടുക്കുന്നതിനായി ഇന്ന് നോട്ടീസ് നൽകുമെന്നും റിപ്പോർട്ട് ഉണ്ട്.     

Written by - Ajitha Kumari | Last Updated : Oct 24, 2020, 10:44 AM IST
  • പണമിടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലയെന്നും തനിക്ക് യാതൊരു ബിസിനസ് ഇടപാടുകളും ഇല്ലെന്നും താൻ സംസാരിച്ചത് ആശയപരമായ കാര്യങ്ങൾ മാത്രമാണെന്നും നേരത്തെ കുമ്മനം പ്രതികരിച്ചിരുന്നു.
Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട:  കുമ്മനത്തിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ (Financial fraud case) പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   പൊലീസ് പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും ആദ്യം പരിശോധിക്കുക.  പണമിടപാടുകൾ നടന്നിരിക്കുന്നത് ബാങ്ക് വഴിയാണ് എന്നാണ് റിപ്പോർട്ട്.  

കൂടാതെ പ്രതികളുടെ മൊഴി എടുക്കുന്നതിനായി ഇന്ന് നോട്ടീസ് നൽകുമെന്നും റിപ്പോർട്ട് ഉണ്ട്.   ഇതിനിടയിൽ കേസിൽ ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതയും വിവരമുണ്ട്.  പരാതിക്കാരന് പണം തിരികെ നൽകാമെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയിരുന്നു.  വിഷയത്തിൽ ആറന്മുള സ്വദേശിയായ ഹരികൃഷ്ണനാണ് പരാതി നൽകിയിരിക്കുന്നത്.   

Also read: Financial fraud case: തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കം

സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസം ആറന്മുളയിലെത്തുകയും അടുത്ത സുഹൃത്തുക്കളുമായും പാർട്ടി പ്രവർത്തകരുമായും പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയിരുന്നു.  സാമ്പത്തിക ഇടപാടിൽ തനിക്കോ കുമ്മനം രാജശേഖരനോ ഒരു ബന്ധവുമില്ലെന്നും ഇടപ്പാടുകരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ത്തന ചെയ്തതെന്നും കുമ്മനത്തിന്റെ മുൻ പി. എ. പ്രവീൺ പറഞ്ഞിരുന്നു.  

പണമിടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലയെന്നും തനിക്ക് യാതൊരു ബിസിനസ് ഇടപാടുകളും ഇല്ലെന്നും താൻ സംസാരിച്ചത് ആശയപരമായ കാര്യങ്ങൾ മാത്രമാണെന്നും നേരത്തെ കുമ്മനം പ്രതികരിച്ചിരുന്നു. ആറന്മുള സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയകളിയാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലയെന്നും പരാതിക്കാരനുമായി ദീർഘനാളത്തെ പരിചയമുണ്ടെന്നും കുമ്മനം (Kummanam Rajashekharan) പറഞ്ഞു.   

Also read: കുമ്മനം രാജശേഖരൻ കേന്ദ്ര പ്രതിനിധിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ

 

Trending News