ന്യൂഡൽഹി: Kerala Piravi 2021: കേരളീയർക്ക് കേരളപ്പിറവി (Kerala Piravi 2021) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
'കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.
— Narendra Modi (@narendramodi) November 1, 2021
Also Read: കേരളപ്പിറവി 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ
പ്രധാനമന്ത്രി (PM Modi) മലയാളത്തിലും ഇംഗ്ലീഷിലും ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.
On Kerala Piravi day, greetings to my sisters and brothers of Kerala. People from this state have made remarkable contributions to the nation. May the people of the state be happy and prosperous.
— Narendra Modi (@narendramodi) November 1, 2019
കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മയുമായി 65 മത്തെ പിറന്നാൾ (Kerala Piravi 2021) ആഘോഷിക്കുകയാണ് ഇന്ന് കേരളം. കേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്.
ഏത് പ്രതിസന്ധി ഘട്ടത്തെയും പോരാടി വിജയിച്ച കേരള ജനതയ്‌ക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം കൂടിയാണ്.
Also Read: Kerala piravi day | കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ.
1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കിയുള്ള ഐക്യ കേരളത്തിന്‍റെ പിറവി. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി.
അതേപോലെ ഒരേ ദിവസം രൂപീകൃതമായ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിട്ടുണ്ട്. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്ക് അദ്ദേഹം ഹിന്ദിയിലും കർണാടകയ്ക്ക് കന്നഡയിലും ഇംഗ്ലീഷിലും അദ്ദേഹം ആശംസകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...