PM Modi Kerala Visit: പ്രധാനമന്ത്രി നാളെ കേരളത്തിൽ; തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

PM Kerala Visit: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തടുർന്ന് തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 2, 2024, 09:50 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ
  • ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്കാണ് പോകുന്നത്
  • തേക്കിൻകാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ് ഷോയും നാളെ നടക്കും
PM Modi Kerala Visit: പ്രധാനമന്ത്രി നാളെ കേരളത്തിൽ; തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്കാണ് പോകുന്നത്. അവിടെ തേക്കിൻകാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.  ഇന്ന് പ്രധാനമന്ത്രി തമിഴ്‍നാട്ടിൽ സന്ദർശനം നടത്തും.

Also Read: PM Modi Kerala Visit: പ്രധാനമന്ത്രി ജനുവരി 3ന് ​തൃശൂരിൽ; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പ​ങ്കെടുക്കും

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ​ഗതാ​ഗത മേഖലയിലാണ് ഉദ്‌ഘാടനം. 19500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. 

Also Read: Rajayoga 2024: 50 വർഷങ്ങൾക്ക് ശേഷം ജനുവരിയിൽ 3 രാജയോഗം; ഈ രാശിക്കാർ പണം എണ്ണി തളരും!

അതേ സമയം തൃശൂരിലെ റോഡ് ഷോയും പൊതു സമ്മേളനവും അടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹംകേരളത്തിൽ ചെലവഴിക്കും എന്നാണ് റിപ്പോർട്ട്. 3 മണിക്ക് ഹെലി കോപ്റ്റർ കുട്ടനെല്ലൂർ ഹെലിപ്പാഡിൽ ആകും പ്രധാനമന്ത്രി എത്തുന്നത്. തുടർന്ന് റോഡ് മാർ​ഗം തൃശൂരിലേക്ക്. കളക്ടർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ആശുപത്രിക്ക് സമീപവും പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. 3:30 ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോ മീറ്ററാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. 4:15 ന് പൊതു സമ്മേളനം. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദയിൽ സുരേഷ് ​ഗോപിയും ഉണ്ടാവും. 5:30 ന് പ്രധാനമന്ത്രിഡൽഹിയിലേക്ക് മടങ്ങും. 

Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ പുതുവർഷത്തിലെ ആദ്യ ചൊവ്വാഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർണ്ണമായിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ന​ഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ ന​ഗരം എസിപിജിയുടെ നിയന്ത്രണത്തിലാകും. സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തേക്ക് കർശന പരിശോധനയോടെയാണ് ആളുകളെ കടത്തിവിടുന്നത്.  പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തടുർന്ന് തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് അവധി.  എന്നാൽ മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുമെന്ന് കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News