PM MODI: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ ആ കോട്ടയം കാരൻ

2019ലെ വെള്ളപ്പെക്കത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് രാജപ്പൻ സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പന്റെ താമസം.

Written by - Zee Malayalam News Desk | Last Updated : Jan 31, 2021, 02:09 PM IST
  • 72 കാരനായ എന്‍.എസ് രാജപ്പന്‍ വേമ്പനാട്ട് കായലിൽ നിന്നും കുപ്പികള്‍ ശേഖരിച്ചുവിറ്റാണ് ഉപജീവനം നടത്തുന്നത്.
  • കുട്ടനാട്ടിലെ ജലാശയങ്ങളില്‍ അടിഞ്ഞ് കൂടുന്ന കുപ്പികൾ ശേഖരിക്കുന്നതിലൂടെ പ്രകൃതിക്കും തന്നാൽ കഴിയാവുന്നത് ചെയ്യുകയാണ് രാജപ്പൻ.
  • നേരം പുലരുന്നതു മുതൽ രാത്രി വരെ കായലിൽ കഴിയാൻ രാജപ്പന് ഭക്ഷണം പോലും വേണ്ട.
PM MODI: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ ആ കോട്ടയം കാരൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻകിബാത്തിൽ ഇത്തവണ താരമായത് കുമരകം സ്വദേശി രാജപ്പനാണ്. പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. 72 കാരനായ എന്‍.എസ് രാജപ്പന്‍ വേമ്പനാട്ട് കായലിൽ നിന്നും കുപ്പികള്‍ ശേഖരിച്ചുവിറ്റാണ് ഉപജീവനം നടത്തുന്നത്. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ അടിഞ്ഞ് കൂടുന്ന കുപ്പികൾ ശേഖരിക്കുന്നതിലൂടെ പ്രകൃതിക്കും തന്നാൽ കഴിയാവുന്നത് ചെയ്യുകയാണ് രാജപ്പൻ.

 ALSO READ: കുട്ടികൾക്കുള്ള പോളിയോ വിതരണം മാറ്റി,പുതിയ തീയ്യതി പിന്നീട്

2019ലെ വെള്ളപ്പെക്കത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് രാജപ്പൻ സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പന്റെ താമസം. രാജപ്പന്റെ സേവനം മാതൃകയാക്കേണ്ടതാണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി(modi) പറഞ്ഞു. കുമരകം മഞ്ചാടിക്കരി സ്വദേശിയാണ് രാജപ്പൻ.

 ALSO READ: Muralee Thummarukudy Viral Post: മാറ്റമില്ലാത്ത ഇന്ത്യൻ കോഫീഹൗസും,ചുവന്ന മസാലദോശകളും

നേരം പുലരുന്നതു മുതൽ രാത്രി വരെ കായലിൽ കഴിയാൻ രാജപ്പന് ഭക്ഷണം പോലും വേണ്ട. പലപ്പോഴും വെള്ളം മാത്രം കുടിച്ച് താൻ ജീവിച്ചിട്ടുണ്ടെന്നാ രാജപ്പൻ പറയുന്നു.ആറു വര്‍ഷമായി രാജപ്പന്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചുവില്‍ക്കുന്നു. വൈകല്യത്തെ അതിജീവിച്ച്‌ ജീവിതമാര്‍ഗ്ഗം സ്വന്തമായി കണ്ടെത്തുന്ന ഈ വയോധികന്‍ പ്രചോദനമാണ്, അതിജീവനത്തിനും പ്രകൃതി സംരക്ഷണത്തിനും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News