Pinarayi Vijayan's Security: കറുത്ത മാസ്കും വസ്ത്രവും ധരിക്കാം; മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ല: ഡിജിപി

Pinarayi Vijayan's Secuirity മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 04:30 PM IST
  • പൊതുജനം കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ല.
  • ഇതു സംബന്ധിച്ച് നേരത്തേതന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നുയെന്ന് ഡിജിപി അറിയിച്ചു.
  • അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല.
  • ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.
Pinarayi Vijayan's Security: കറുത്ത മാസ്കും വസ്ത്രവും ധരിക്കാം;  മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ല: ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കൂടാതെ പൊതുജനം കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ല. ഇതു സംബന്ധിച്ച് നേരത്തേതന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നുയെന്ന് ഡിജിപി അറിയിച്ചു. 

അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല.  ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.

ALSO READ : PC George: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടാൻ തയ്യാറാകണമെന്ന് പിസി ജോർജ്

കൂടാതെ കറുത്ത വസ്ത്രങ്ങൾക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇത് വ്യാജപ്രചാരണമാണെന്ന് ആരോപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ രംഗത്തെത്തിയത്. 

ആരെയും വഴിതടയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വഴി തടയുന്നുവെന്ന് കാണിച്ച് ചിലർ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കറുത്ത വസ്ത്രവും കറുത്ത മാസ്ക്കും ധരിക്കാൻ പാടില്ലെന്ന പ്രചാരണം തെറ്റാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരള സ്​റ്റേറ്റ്​ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ലൈബ്രറി പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ : തമ്പ്രാൻ വരുന്നിടത്ത് തമ്പ്രാന് ഇഷ്ടമുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ ,ഇല്ലെങ്കിൽ ജയിൽ : എന്‍ കെ പ്രേമചന്ദ്രൻ എം.പി

ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല. ഈ പരിപാടിയിൽ പങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News