ഓണത്തിന് മാലിന്യങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഉപദേശം. ഇതിനു വേണ്ടിയുള്ള ഹരിതകേരളം മിഷന്റെ നിർദേശം എല്ലാവരും ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഓണത്തിന് എല്ലാവരും പ്ലാസ്റ്റിക് പരമാവധി കുറച്ച് മാത്രം ഉപയോഗിച്ച് റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പാത്രങ്ങളും മറ്റും ഉപയോഗിക്കണം എന്ന് മുഖ്യമന്ത്രി നിർദേശിച്ചു.കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റണമെങ്കിൽ ജനപങ്കാളിത്തം കൂടിയേ തീരൂ എന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: