സിൽവർലൈൻ പദ്ധതിയിൽ സർക്കാർ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

Silver Line Project: ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സമരക്കാർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്നും വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 01:04 PM IST
  • ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി
  • സമരക്കാർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്നും അറിയിച്ചു
സിൽവർലൈൻ പദ്ധതിയിൽ സർക്കാർ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സർക്കാർ നിലപാടാവർത്തിച്ച് പിണറായി വിജയൻ. ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ആവർത്തിച്ചു.  മാത്രമല്ല സമരക്കാർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്നും തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

Also Read: കേരളത്തിലേക്ക് ഇനി കൂടുതല്‍ ട്രെയിനുകള്‍; കൊച്ചുവേളിയിൽ പുതിയ പ്ലാറ്റ്‌ഫോമുകള്‍ റെഡി

സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. കൂടാതെ സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടായപ്പോൾ ആ നീക്കത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉൾപ്പെട്ടപ്പോൾ കേന്ദ്ര സർക്കാർ പിന്നോട്ട് പോയിയെന്നും . പദ്ധതിക്കെതിരെ കേന്ദ്രത്തിൽ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുകയുമുണ്ടായപ്പോൾ  കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ പദ്ധതിക്കായി കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കൽ അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News