Pinarayi Vijayan: സംശയിച്ചത് ശരിയായി, അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത്; എംഎൽഎയെ തള്ളി മുഖ്യമന്ത്രി

ആരോപണങ്ങൾ  പൂര്‍ണ്ണമായും എല്‍.ഡി.എഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Sep 27, 2024, 11:54 AM IST
  • പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
  • എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്
  • അന്വേഷണം നിഷ്പക്ഷമായി തുടരും
Pinarayi Vijayan: സംശയിച്ചത് ശരിയായി, അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത്; എംഎൽഎയെ തള്ളി മുഖ്യമന്ത്രി

പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. തനിക്കും പാർട്ടി നേത്യത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളുന്നതായും വിശദമായ മറുപടി പിന്നീട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കുന്നതിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏർപ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അതിൽ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്.നേരത്തെ സംശയിച്ചത് പോലെ തന്നെ കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

Read Also: സംസ്ഥാനത്ത് വീണ്ടും എംപോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ  പൂര്‍ണ്ണമായും എല്‍.ഡി.എഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായേ കണക്കാക്കാനാകൂ. അന്വേഷണം നിഷ്പക്ഷമായി തുടരും. അദ്ദേഹം പറഞ്ഞതിൽ വിശദമായ മറുപടി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തിൽ അത് വിശദമായി പറയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News