Thiruvananthapuram: കോവിഡ് (Covid 19) പ്രതിരോധ പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ച്ചാൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും വാർഡ് തല കമ്മിറ്റി രൂപീകരിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ ഉടൻ പരിശോധിക്കണമെന്നും മുഖ്യമന്ത്രി (Chief Minister)വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു. ചില തദ്ദേശ്ശ സ്ഥാപനങ്ങൾ കമ്മിറ്റി രൂപീകരിക്കുന്നതിൽ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് കൂടാതെ ആറ് ജില്ലകളിൽ കോവിഡ് (Covid 19) പ്രതിരോധ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിക്കുന്നതിൽ കടുത്ത അലംഭാവം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് വീഴ്ചയുണ്ടായതെന്നും , കാസർകോട്, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉണ്ടായ വീഴ്ചകൾ ഉടൻ തന്നെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: Covid Lock Down: പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവിൽ വരും
ഇത്കൂടാതെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വാർഡ് തല കമ്മിറ്റികളിൽ അംഗങ്ങൾ മുന്നോട്ട് വരണമെന്നും ഇവർക്ക് വാക്‌സിനേഷൻ എടുക്കുന്നതിൽ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അത് കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കണമെന്നും അത്തരം പ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹത്തെ ആവശ്യപ്പെട്ടു.
ALSO READ: Kerala Lockdown : സംസ്ഥാനം അടച്ച് പൂട്ടി, അത്യാവശ്യ കാര്യങ്ങൾക്ക് പൊലീസ് പാസ് നൽകും
കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് വിശദീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) യോഗം വിളിച്ച് ചേർത്തത്. ഇത് കൂടാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും, ജില്ലാ ആശുപത്രികളിലെയും സ്ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തി.
കേരളത്തിൽ (Kerala) കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ആദ്യം രോഗബാധ കുറയ്ക്കാൻ മിനി ലോക്ക്ഡൗൺ എന്ന പേരിൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നെങ്കിലും ഫലം കാണാതിരുന്നതിനെ തുടർന്ന് കേരളത്തിൽ പൂർണമായ ലോക്ഡൗൺ ഇന്ന് മുതൽ ആരംഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
കേരളത്തില്‍ വെള്ളിയാഴ്ച മാത്രം 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...