Trivandrum: സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ വി.കെ. ശശിധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു വി.കെ. ശശിധരന് എന്ന് അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ബാലസംഘത്തിന്റെയും കുട്ടികള്‍ക്ക് ലളിതമായി സംഗീതത്തിന്റെ പാഠം അദ്ദേഹം പകര്ന്നുനല്കി. സാമൂഹിക മൂല്യം ഉള്‍ക്കൊള്ളുന്നതും ജീവിതഗന്ധിയുമായ പാട്ടുകള്‍ തിരഞ്ഞെടുത്ത് സംഗീതം നല്കി അവതരിപ്പിച്ചു വി.കെ.എസ്.
ALSO READ : Kerala University: കേരള സർവകലാശാലയിലെ അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
ഇടശ്ശേരിയുടെ പൂതപ്പാട്ട് അടക്കമുള്ള നിരവധി കവിതകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. ശാസ്ത്രതത്വങ്ങളും സാമൂഹിക മൂല്യങ്ങളും കൂടുതല്‍ പ്രചരിപ്പിക്കപ്പെടേണ്ട ഈ കാലത്ത് വി.കെ.എസ്സിനെ പോലുള്ള അര്‍പ്പിതമനസ്കനായ സംഗീത കലാകാരന്റെ വിയോഗം കേരളത്തിന് പൊതുവില്‍ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...