തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളിൽ ആഘോഷമാക്കി മാറ്റണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഹ്ലാദവും ആവേശവും വീടുകളിൽ ഒതുക്കിയേ മതിയാകൂ. ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂർവം സന്തോഷം പങ്കിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് എ വിജയരാഘവൻ പറഞ്ഞു.
സത്യപ്രതിജ്ഞയുടെ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ ആഘോഷങ്ങൾ നടക്കേണ്ടതാണ്. പുതിയ മന്ത്രിമാർക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇപ്പോഴത്തെ നിർഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇക്കാര്യം ഉൾക്കൊണ്ടുകൊണ്ട് സന്തോഷം പങ്കിടണം.
ALSO READ: സത്യപ്രതിജ്ഞാ ചടങ്ങ്: എണ്ണം കുറയ്ക്കുന്നത് ഉചിതമെന്ന് കോടതി; സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിൽ പോലും അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എൽഡിഎഫിന്റെ ഭരണത്തുടർച്ച അവർക്ക് സഹിക്കാൻ കഴിയുന്നില്ല. ഇതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്. മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്ന് കരുതി സത്യപ്രതിജ്ഞ ചടങ്ങ് നടത്താതിരിക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്നും കൊവിഡ് സാഹചര്യത്തിൽ ആഘോഷപൂർവമായി സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് ശരിയല്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy