Pettah Police Station: 'ഞാനാരാണെന്ന് നിനക്കറിയാമോടാ, സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാ'; പേട്ട പൊലീസ് സ്റ്റേഷനിൽ അതിക്രമം, അഞ്ച് പേർക്കെതിരെ കേസ്

Violence On Police Station: തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രി സിപിഎം നേതാക്കളുടെ അതിക്രമം. സീ മലയാളം ന്യൂസിന് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 12:25 PM IST
  • ഞായറാഴ്ച രാത്രി 11:30 ഓടെയാണ് കേസിനാസ്പദമായ സംഭവം
  • പേട്ട സ്റ്റേഷൻ പരിധിയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഉണ്ണികൃഷ്ണൻ
  • അധികം കറി നൽകാൻ തട്ടുകടക്കാരനോട് ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു
  • ഇത് പിന്നീട് തർക്കത്തിൽ കലാശിക്കുകയായിരുന്നു.
Pettah Police Station: 'ഞാനാരാണെന്ന് നിനക്കറിയാമോടാ, സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാ'; പേട്ട പൊലീസ് സ്റ്റേഷനിൽ അതിക്രമം, അഞ്ച് പേർക്കെതിരെ കേസ്

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിൽ സിപിഎം നേതാക്കളുടെ അതിക്രമം. ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സീ മലയാളം ന്യൂസിന് ലഭിച്ചു. ഡിവൈഎഫ്ഐ നേതാക്കൾ പോലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷ് അടക്കം അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 11:30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പേട്ട സ്റ്റേഷൻ പരിധിയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഉണ്ണികൃഷ്ണൻ. അധികം കറി നൽകാൻ തട്ടുകടക്കാരനോട് ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ഇത് പിന്നീട് തർക്കത്തിൽ കലാശിക്കുകയായിരുന്നു.

ALSO READ: Crime News: ലോട്ടറി അടിച്ചതിനു പിന്നാലെ മദ്യസൽക്കാരം; ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചു

തട്ടുകടക്കാരൻ ആദ്യം പരാതിയുണ്ടെന്ന് പൊലീസുകാരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു. എന്നാൽ, ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർ സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്. സിപിഎം നേതാക്കൾ പൊലീസിന് നേരെ ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

പിന്നീട്, തട്ടുകടക്കാരൻ പരാതി പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണനെ വിട്ടയച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിന് നേരെ അസഭ്യവർഷം നടത്തിയതിനും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News