വെള്ളപ്പൊക്ക വിദേശ സഹായം: കേരള സർക്കാർ പ്രഖ്യാപനം അന്വേഷിക്കണമെന്ന് പിസി തോമസ്

കേരളത്തിനു  യുഎഇ സർക്കാർ കോടിക്കണക്കിന് രൂപ സഹായമായി നൽകുമെന്നായിരുന്നു കേരള സർക്കാർ  പ്രഖ്യാപിച്ചത്. എന്നാൽ ആ തുക വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല എന്ന് പറഞ്ഞു കേരളം കേന്ദ്രത്തെ വലിയ രീതിയിൽ കുറ്റപ്പെടുത്തിയിരുന്നു.   

Last Updated : Jul 9, 2020, 11:14 PM IST
വെള്ളപ്പൊക്ക  വിദേശ സഹായം: കേരള സർക്കാർ പ്രഖ്യാപനം അന്വേഷിക്കണമെന്ന് പിസി തോമസ്

കേരളത്തിലെ കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കവും ആയി ബന്ധപ്പെട്ടു  ദുബായിൽ നിന്ന് അവരുടെ സർക്കാർ വക സഹായം വൻതോതിൽ കിട്ടുന്ന രീതിയിലുള്ള  കേരള സർക്കാരിൻറെ അന്നത്തെ പ്രഖ്യാപനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ  ദേശീയ സമിതി അംഗവുമായ മുൻ  കേന്ദ്രമന്ത്രി പിസി തോമസ്. 

കേരളത്തിനു  യുഎഇ സർക്കാർ കോടിക്കണക്കിന് രൂപ സഹായമായി നൽകുമെന്നായിരുന്നു കേരള സർക്കാർ  പ്രഖ്യാപിച്ചത്. എന്നാൽ ആ തുക വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല എന്ന് പറഞ്ഞു കേരളം കേന്ദ്രത്തെ വലിയ രീതിയിൽ കുറ്റപ്പെടുത്തിയിരുന്നു. നിയമ പ്രകാരം അല്ലാത്തത് കൊണ്ടും  രാജ്യാന്തര ചട്ടങ്ങൾ പ്രകാരമുള്ള നിബന്ധനകൾ പാലിക്കേണ്ടത് കൊണ്ടുമാണ് കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്നത് അത് നന്നായി എന്ന് ഇപ്പോൾ തോന്നുകയാണ് എന്നും പിസി തോമസ് പറഞ്ഞു. 

Also read: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം; ആഭ്യന്തര മന്ത്രാലയം അനുമതി നൽകി 

മാത്രമല്ല അത് മുഖ്യമന്ത്രി, ശിവശങ്കരൻ,  സ്വപ്ന സുരേഷ് എന്ന സംഘത്തിൻറെ മറ്റൊരു  ഗൂഢപദ്ധതി ആയിരുന്നിരിക്കാമെന്നും അങ്ങനെ പണം വാങ്ങാൻ അനുവദിക്കാത്തത് കൊണ്ട് മറ്റേന്തോ വലിയ വിപത്തിൽ നിന്ന് രാജ്യം രക്ഷപ്പെട്ടിരിക്കാം എന്നും തോമസ് പറഞ്ഞു.

10 പ്രാവശ്യത്തിൽ കൂടുതൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ട് എന്ന് വ്യക്തമായിട്ടും ആ സ്വർണം ഒക്കെ എവിടെ പോയി എന്നും, ആരു വാങ്ങിയെന്നും, ആർക്കൊക്കെ അതിൽ പങ്കാളിത്തമുണ്ട് എന്നും കേരള സർക്കാരിനോ പോലീസിനോ അറിയണ്ടേ? എന്തുകൊണ്ടാണ് അതെക്കുറിച്ച് അന്വേഷണം നടത്താൻ തയ്യാറാകാത്തത് എന്നും പിസി തോമസ്  ചോദിച്ചു.

Also read: സ്വർണ്ണക്കടത്ത് കേസ്: സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ. സുരേന്ദ്രൻ 

അതിനിടയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് അടിയന്തരമായി 1276.99 കോടി രൂപ കേന്ദ്ര സർക്കാരിൻറെ ഗ്രാൻഡ്  ലഭ്യമാകുമെന്നും തോമസ് പറഞ്ഞു . തുക ഡെപ്പോസിറ്റ് ചെയ്തുകഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

Trending News