Love Jihad: ഇൗരാറ്റുപേട്ടയിലും ലൗ ജിഹാദെന്ന് പി.സി ജോ‍‍‍‍‍ർജ്ജ്,47 പേരെ കൊണ്ടുപോയതിൽ 12 പേർ ഹിന്ദുക്കൾ

നാണക്കേടോ‍‍‍‍ർത്താണ് മിക്ക കുടുംബങ്ങളും ഇത് രഹസ്യമാക്കി വെക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 09:46 AM IST
  • ഇന്ത്യ മതേതര രാഷ്ട്രമാണ് എങ്കിലും ഇവിടെ സാമ്പത്തിക സമത്വം ഇതുവരെ ലഭിച്ചിട്ടില്ല
  • നാണക്കേടോ‍‍‍‍ർത്താണ് മിക്ക കുടുംബങ്ങളും ഇത് രഹസ്യമാക്കി വെക്കുന്നത്.
  • വി.എസ് അച്യുതാനന്ദൻ നേരത്ത ഇത് സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്.
  • 47 പേരെ കൊണ്ടുപോയതിൽ 12 പേർ ഹൈന്ദവസമുദായത്തിലെ പെൺകുട്ടികളാണ്.
Love Jihad: ഇൗരാറ്റുപേട്ടയിലും ലൗ ജിഹാദെന്ന്   പി.സി ജോ‍‍‍‍‍ർജ്ജ്,47 പേരെ കൊണ്ടുപോയതിൽ 12 പേർ ഹിന്ദുക്കൾ

ഈരാറ്റുപേട്ട: തന്റെ  നാട്ടിലും  ലൗജിഹാദുണ്ടെന്ന് (Love Jihad) പി.സി ജോ‍‍ർജ്ജ് എം.എൽ.എ. വി.എസ് അച്യുതാനന്ദൻ നേരത്ത ഇത് സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പും ഇത് സംബന്ധിച്ച് ചില സംഭവങ്ങൾ ന‍ടന്നിട്ടുണ്ട്. സമീപ മേഖലകളിലെ പല കുടുംബങ്ങളിലെ പെൺകുട്ടികളെയും ഇതിനായി കടത്തിയിട്ടുണ്ട്.

നാണക്കേടോ‍‍‍‍ർത്താണ് മിക്ക കുടുംബങ്ങളും ഇത് രഹസ്യമാക്കി വെക്കുന്നത്. 47 പേരെ കൊണ്ടുപോയതിൽ 12 പേർ ഹൈന്ദവസമുദായത്തിലെ പെൺകുട്ടികളാണ്. പെൺകുട്ടികൾ എവിടെ പോകുന്നുവെന്ന് ആരും അറിയുന്നില്ല.

ALSO READ : ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്

ജസ്‌ന തിരോധാനത്തിലും (Jesna Missing) സംഭവിച്ചത് ലൗജിഹാദ് തന്നെയാണ്. ലൗ ജിഹാദ് എന്ന് പറയാ‍ൻ പേടിക്കേണ്ട കാര്യമില്ല. അത് പറയുന്നത് കഴിഞ്ഞുള്ള പിന്തുണ മതി. ആനയിളപ്പിലും തീക്കോയിയിലും അടക്കം പെൺകുട്ടികളെ ലൗ ജിഹാദിൽ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണെന്നും പി.സി ജോ‍‍ർജ്ജ് പറഞ്ഞു.

Also Readഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം

ഇന്ത്യ മതേതര രാഷ്ട്രമാണ് എങ്കിലും ഇവിടെ സാമ്പത്തിക സമത്വം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സർക്കാർ (Kerala Govt) എന്തെങ്കിലും ചെയ്താൽ മാത്രമെ കൃത്യമായി ലഭിക്കു. ഇന്ത്യ ഒരു  ഹിന്ദുരാഷ്ട്രമായി മാറിയാൽ നിയമപരമായി അത് അർഹതപ്പെട്ടതായി മാറും. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക മാത്രാണ് പോംവഴി. അത് വിവരമുള്ളവർക്ക് മനസിലാവുമെന്നും പി.സി. ജോർജ്ജ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News