68ാം വയസിൽ പ്ലസ് ടൂ പാസായി: ഇനി ബിരുദം; വിജയകുമാരി വിജയത്തിനുള്ള തയ്യാറെടുപ്പിലാണ്

അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി. 1971 - 73 ൽ കായംകുളം എം.എസ്.എം കോളേജിൽ വിജയകുമാരി പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. അന്ന് രണ്ട് വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതിയിരുന്നുള്ളൂ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 30, 2022, 03:20 PM IST
  • അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി.
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ നിന്നാണ് സീനിയർ സെക്കന്ററി വിജയകുമാരി പരീക്ഷ പാസ്സായിരിക്കുന്നത്.
  • ചെറുമകൻ വിവേക് പ്രകാശാണ് പഠനത്തിൽ ഏറെ സഹായിച്ചത്. ഇനി ബിരുദ പഠനത്തിന് പോകണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം.
68ാം വയസിൽ പ്ലസ് ടൂ പാസായി: ഇനി ബിരുദം; വിജയകുമാരി വിജയത്തിനുള്ള തയ്യാറെടുപ്പിലാണ്

പത്തനംതിട്ട: പഠനത്തിന് പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി. അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് ഇവ‌ർ. ഇനി ബിരുദ പഠനത്തിന് പോകണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം.

അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി. 1971 - 73 ൽ കായംകുളം എം.എസ്.എം കോളേജിൽ വിജയകുമാരി പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. അന്ന് രണ്ട് വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതിയിരുന്നുള്ളൂ. 

Read Also: പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്‍റ് നേടി യുവകര്‍ഷകൻ

അമ്മയ്ക്ക് അസുഖമായിരുന്നതിനാൽ ബാക്കി വിഷയങ്ങളിൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പതിറ്റാണ്ടുകൾക്കിപ്പുറം ഈ വർഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ നിന്നും സീനിയർ സെക്കന്ററി പരീക്ഷ പാസ്സായിരിക്കുകയാണ് വിജയകുമാരി. 

ഹിന്ദി, ഇംഗ്ലീഷ് , ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ നല്ല മാർക്ക് നേടിയാണ് വിജയകുമാരി വിജയിച്ചത്. നല്ല വടിവൊത്ത കയ്യക്ഷരമാണ് വിജയകുമാരിയുടേത്. വായിച്ച് പഠിക്കുന്നതിനേക്കാൾ എഴുതിപ്പഠിച്ചാൽ ഓർമ്മ നിൽക്കുമെന്നാണ് വിജയകുമാരി പറയുന്നത്. 

Read Also: Medisep: എന്താണ് സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡിസെപ്പ്? അറിയേണ്ടതെല്ലാം

രാത്രി പതിനൊന്ന് മണി മുതൽ പുലർച്ചെ വരെ പരീക്ഷക്ക് പഠിക്കുമായിരുന്നു. ചെറുമകൻ വിവേക് പ്രകാശാണ് പഠനത്തിൽ വിജയകുമാരിയെ ഏറെ സഹായിച്ചത്. ഇനി ബിരുദ പഠനത്തിന് പോകണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. പഠനത്തിന് പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ടയുടെ സ്വന്തം വിജയകുമാരി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News