Palakkad Political Murder : പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴയിൽ ഹർത്താൽ

SDPI ആണ് പിന്നിലെന്ന് ബിജെപി ജില്ല നേതൃത്വം ആരോപിക്കുകയും ചെയ്തു. സംഭവം ആസൂത്രിതമാണെന്ന് ബിജെപി ജില്ല അധ്യക്ഷൻ കെ.എം ഹരിദാസ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 12:58 PM IST
  • ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ആറ് മണി വരെയാണ് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഇന്ന് രാവിലെ 9 മണിയോടെയാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ നാലംഗ സംഘം സഞ്ജിത്തിനെ നടുറോഡിലിട്ട് പട്ടാപ്പാകൾ വെട്ടിക്കൊന്നത്.
  • ഭാര്യയുടെ മുന്നിലിട്ടായിരുന്നു അക്രമികൾ ആർഎസ്എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തുന്നത്.
Palakkad Political Murder : പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴയിൽ ഹർത്താൽ

Palakkad : പാലക്കാട് മമ്പുറത്ത് RSS പ്രവർത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മലമ്പുഴയിൽ ബജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ആറ് മണി വരെയാണ് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ നാലംഗ സംഘം  സഞ്ജിത്തിനെ നടുറോഡിലിട്ട് പട്ടാപ്പാകൾ വെട്ടിക്കൊന്നത്. ഭാര്യയുടെ മുന്നിലിട്ടായിരുന്നു അക്രമികൾ ആർഎസ്എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തുന്നത്.

ALSO READ : Palakkad Political Murder : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

ഉടൻ തന്നെ സഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ SDPI ആണ് പിന്നിലെന്ന് ബിജെപി ജില്ല നേതൃത്വം ആരോപിക്കുകയും ചെയ്തു. സംഭവം ആസൂത്രിതമാണെന്ന് ബിജെപി ജില്ല അധ്യക്ഷൻ കെ.എം ഹരിദാസ് പറഞ്ഞു. 

ALSO READ : മൻസൂർ വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി; കേസിൽ കുടുക്കിയതെന്ന് സുഹൈൽ

പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. സംഭവത്തിന് പിന്നിൽ SDPI ആണെന്ന് പറയാൻ പൊലീസ് മടിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ALSO READ : കൂത്തൂപറമ്പിൽ കൊല്ലപ്പെട്ട ലീ​ഗ് പ്രവർത്തകന്റെ വിലാപ യാത്രയ്ക്കിടെ വ്യാപക ആക്രമം, സിപിഎമ്മിന്റെ ഓഫീസകൾ തീയിട്ടു

നാല് പേർ ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ പ്രദേശത്ത് നേരത്തെ രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News