VD Satheeshan: പ്രതിപക്ഷ നേതാവിന് മൂന്നാം തവണ കോവിഡ് സ്ഥിരീകരിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടുത്ത ഒരാഴ്ച നടത്താനിരുന്ന എല്ലാ പരിപാടികളും  മാറ്റിവെച്ചതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 03:09 PM IST
  • ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശൻ തന്നെയാണ് വിവരം അറിയിച്ചത്.
  • രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടുത്ത ഒരാഴ്ച നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
  • കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
  • ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
VD Satheeshan: പ്രതിപക്ഷ നേതാവിന്  മൂന്നാം തവണ  കോവിഡ് സ്ഥിരീകരിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി

THiruvananthapuram : പ്രതിപക്ഷ നേതാവ് വിഡി സതീശന് വീണ്ടും കോവിഡ്  രോഗബാധ സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശൻ തന്നെയാണ് വിവരം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടുത്ത ഒരാഴ്ച നടത്താനിരുന്ന എല്ലാ പരിപാടികളും  മാറ്റിവെച്ചതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: Gold Smuggling Case | സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് കേസിൽ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് പ്രതിപക്ഷ നേതാവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.

ALSO READ: Lokayukta Ordinance | ഗവർണർക്ക് ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നു; പിണറായി വിജയൻ ഭരണഘടന സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുന്നു : കെ സുരേന്ദ്രൻ

ഫേസ്‌ബുക്ക് കുറുപ്പിന്റെ പൂർണ രൂപം

കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News