Operation Arikkomban: അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റെന്ന് അരുൺ സഖറിയ; ദൗത്യസംഘം ചിന്നക്കനാലിൽ എത്തി

Special team: കൃത്യമായ വിവര ശേഖരണം വനം വകുപ്പിന്റെ പക്കലുണ്ടെന്നും അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നെന്നും ഡോ. അരുൺ സഖറിയ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 12:41 PM IST
  • 72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പിലാക്കുക
  • ടീം അം​ഗങ്ങൾക്ക് നടപടി വിശദീകരിക്കുന്നതിനായി മോക് ഡ്രിൽ നടത്തും
  • കുങ്കി ആനകളിലെ പ്രധാനികളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനേയും ചിന്നക്കനാലിൽ എത്തിച്ചു
Operation Arikkomban: അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റെന്ന് അരുൺ സഖറിയ; ദൗത്യസംഘം ചിന്നക്കനാലിൽ എത്തി

ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിനായി ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തി. അരിക്കൊമ്പൻ അപകടകാരിയല്ലെന്ന പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്ന് അരുൺ സഖറിയ പറഞ്ഞു. കൃത്യമായ വിവര ശേഖരണം വനം വകുപ്പിന്റെ പക്കലുണ്ട്. മേഖലയിലേ ആനകളുടെ തലവൻ അരിക്കൊമ്പനാണ്. ഇതിനെ പിടിക്കുന്നതോടെ മറ്റ് ആനകൾ ശാന്തരാകും. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ഇങ്ങനെയുള്ള ആനകളെയാണ് പിടിച്ചതെന്നും അരുൺ സഖറിയ വ്യക്തമാക്കി.

അരിക്കൊമ്പനെ പിടികൂടാനുള്ള നടപടി കോടതി വിധിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും, ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. 72 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പിലാക്കുക. ടീം അം​ഗങ്ങൾക്ക് നടപടി വിശദീകരിക്കുന്നതിനായി മോക് ഡ്രിൽ നടത്തും. കുങ്കി ആനകളിലെ പ്രധാനികളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനേയും ചിന്നക്കനാലിൽ എത്തിച്ചു.

ALSO READ: Operation Arikkomban: 29 വരെ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം രൂക്ഷം; ഉന്നതതല യോഗം ചേരും

മതികെട്ടാൻ ചോലയിലെ ആനകളിൽ പ്രധാനിയാണ് അരിക്കൊമ്പൻ. ഇതിനെ പിടിച്ചു മാറ്റിയാൽ മറ്റ് ആനകളും ശാന്തരാകുമെന്നാണ് പ്രതീക്ഷ. മതികെട്ടാനോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ അരിക്കൊമ്പനും മറ്റ് ആനകളും നടത്തിയ ആക്രമണങ്ങളെക്കുറിച്ച് വനം വകുപ്പ് വിവരശേഖരണം നടത്തിയിട്ടുണ്ട്. അനുകൂലമായ കോടതി വിധി ലഭിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ, ദൗത്യം പൂർത്തീകരിക്കാനാണ് വനം വകുപ്പിന്റെ  തീരുമാനം. അതേസമയം, കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News