കണ്ണേ, കരളെ... ഉമ്മൻചാണ്ടി... മരണം പോലും തോറ്റുപോയ നിമിഷം

ഇന്ന് കോട്ടയത്തിന് ഒരു യുഗാന്ത്യമായിരുന്നു. തീ പാറുന്ന പ്രസംഗവും ശക്തിപ്രകടനവും നടത്തിയ കോട്ടയം നഗരത്തിലൂടെ നിശ്ബദനായി ചില്ലു കൂട്ടിലൂടെ നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അത്മാവ് ഒരുപക്ഷേ പറയുന്നുണ്ടാകും തന്‍റെ പ്രയിപ്പെട്ട ഇടങ്ങളിൽ ഒന്നെന്ന്

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 06:30 PM IST
  • തിരുനക്കര മൈതാനത്തും ഉമ്മൻ ചാണ്ടിക്കായി കാത്തുനിന്നത് പതിനായിരങ്ങളാണ്.
  • ഡി.സി.സിയിലെ പൊതുദർശത്തിന് ശേഷം വിലാപയാത്രയ്ക്ക് ഒപ്പം അവിടെ നിന്നവര്‍ കൂടി ചേർന്നതോടെ ജനങ്ങളുടെ മഹാകടലായി തിരുനക്കര മാറി.
  • രാഷ്ട്രീയം സാംസ്ക്കാരികം തുടങ്ങിയ രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ അന്ത്യാഞ്ജലി അർപ്പിക്കാനായി അവിടെയെത്തിയത്.
കണ്ണേ, കരളെ... ഉമ്മൻചാണ്ടി... മരണം പോലും തോറ്റുപോയ നിമിഷം

കണ്ണേ...കരളെ... ഉമ്മൻചാണ്ടി... ജീവിക്കുന്നു ഞങ്ങളിലൂടെ.... ജനനായകന്റെ ചേതനയറ്റ ശരീരം കോട്ടയം നഗരത്തീലുടെ കടന്നു പോയപ്പോൾ ഏറ്റവും ഉച്ചത്തിൽ കേട്ട മുദ്രാവാക്യമാണിത്. അത്രമേൽ പ്രിയമായിരുന്നു അവർക്ക് കോട്ടയത്തിന്റെ കുഞ്ഞൂഞ്ഞിനെ. ഉമ്മൻചാണ്ടി ജീവിച്ചത് ശരിക്കും എവിടെയാണെന്ന് ചോദിച്ചാൽ ജനമസ്സിൽ ആണെന്ന് പറയേണ്ടിവരും. പുറമേ നിന്നും നോക്കുമ്പോള്‍ ഉമ്മൻചാണ്ടി എന്ന വൻ മരത്തിന്റെ ഇലയും ശിഖരങ്ങളും മാത്രമായിരുന്നു നമ്മൾകണ്ടിരുന്നത്. എന്നാൽ  അദ്ദേഹത്തിന്റെ കാതൽ കോട്ടയത്തെ ജനമനസ്സുകളിൽ ആഴ്ന്നിറങ്ങി കിടക്കുകയായിരുന്നു

ഇന്ന് കോട്ടയത്തിന് ഒരു യുഗാന്ത്യമായിരുന്നു. തീ പാറുന്ന പ്രസംഗവും ശക്തിപ്രകടനവും നടത്തിയ കോട്ടയം നഗരത്തിലൂടെ നിശ്ബദനായി ചില്ലു കൂട്ടിലൂടെ നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അത്മാവ് ഒരുപക്ഷേ പറയുന്നുണ്ടാകും തന്‍റെ പ്രയിപ്പെട്ട ഇടങ്ങളിൽ ഒന്നെന്ന്. കേരള രാഷ്ട്രീയത്തിൽ കോട്ടയത്തിന്റെ പങ്ക് ചെറുതല്ലെന്ന് തെളിയിക്കുന്നതിൽ അദ്ദേഹത്തിന്‍റെ പ്രധാന്യം ഒട്ടും കുറച്ചുകാണാൻ കഴിയില്ല. കോട്ടയം ഡി.സി.സി ഓഫീസിലെക്ക് പ്രിയ നേതാവിന്റെ മൃതദേഹം വിലാപയാത്രയായി എത്തിച്ചപ്പോൾ അക്ഷരനഗരി മുഴുവൻ അവിടെ തടിച്ചുകൂടി. കണ്ണീർ തുടച്ച് തൊണ്ടപോട്ടും പോലെ  അവർ ഓരോരുത്തരും ഉമ്മൻചാണ്ടിയക്കായി മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

ALSO READ : Oommen Chandy Funeral Day Live updates: ഉമ്മൻ‌ ചാണ്ടിയുടെ മൃതദേഹം കോട്ടയത്ത് എത്തി, ആദരാഞ്ജലികൾ അർപ്പിക്കാൻ ജനസമുദ്രം- Live

തിരുനക്കര മൈതാനത്തും ഉമ്മൻ ചാണ്ടിക്കായി കാത്തുനിന്നത് പതിനായിരങ്ങളാണ്. ഡി.സി.സിയിലെ പൊതുദർശത്തിന് ശേഷം വിലാപയാത്രയ്ക്ക് ഒപ്പം അവിടെ നിന്നവര്‍ കൂടി ചേർന്നതോടെ ജനങ്ങളുടെ മഹാകടലായി തിരുനക്കര മാറി. രാഷ്ട്രീയം സാംസ്ക്കാരികം തുടങ്ങിയ രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ അന്ത്യാഞ്ജലി അർപ്പിക്കാനായി അവിടെയെത്തിയത്.

ഒസിയെന്ന് വിളിച്ച് അടുത്ത് ചെല്ലാൻ ഇനി പ്രിയ കുഞ്ഞൂഞ്ഞ് ഇല്ലെന്ന് വിശ്വസിക്കാന്‍ പലർ‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അവരുടെ എല്ലാം മനസ്സിൽ ഇപ്പോഴും അദ്ദേഹം ചിരിച്ച മുഖവുമയി ജീവിക്കും. കേരള രാഷ്ട്രീയത്തില്‍ ഇനി എഴുതപ്പെടാൻ പോകുന്ന ചരിത്രം ഉമ്മൻ ചാണ്ടിക്ക് മുമ്പും ശേഷവും എന്നാതാകും. കാരണം അദ്ദേഹം നൽകിയിരിക്കുന്ന സംഭാവകൾ അത്രയ്ക്ക് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News