Thiruvananthapuram: ഒഎൻവി സാഹത്യ പുരസ്ക്കാരം (ONV Literary Award) സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു പറഞ്ഞു. മാത്രമല്ല പുരസ്‌കാരത്തിന്റെ തുക മുഖ്യമന്ത്രിയുടെ (Chief Minister) ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Me Too ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎൻവി സാഹത്യ പുരസ്കാരം നൽകിയതിനെതിരെ സിനിമ സാംസ്കാരിക മേഖലയിൽ നിന്ന് വിമർശനം കനക്കുന്നതിനിടയിലാണ് വൈരമുത്തുവിന്റെ തീരുമാനം.
വൈരമുത്തുവിനെ ഒഎൻവി സാഹത്യ പുരസ്കാരം (ONV Literary Award) നൽകരുതെന്ന് അവശ്യപ്പെട്ട് കൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിന് അവാർഡ് നൽകി ഒ എൻ വി കുറുപ്പിനെ (ONV Kurup) അപമാനിക്കാനാണ് ഒൻവി കൾച്ചറൽ അക്കാദമി (ONV Cultural Academy) ശ്രമിക്കുന്നതെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu) അഭിപ്രായപ്പെട്ടു.
പാർവതിയെ കൂടാതെ മലയാള സിനിമ നടി റിമ കല്ലിങ്കിലും അക്കാദമിയുടെ തീരുമാനത്തെ വിമർശിക്കുന്നുണ്ട്. വൈരമുത്തുവിന് പുര്സകാരം നൽകിയതും കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകുമെന്ന് പരിഹസിച്ച് ഗായികയായ ചിന്മയി ശ്രിപദ അവാർഡ് നിർണയത്തെ വിമർശിച്ചിരുന്നു.
ALSO READ: പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ്; അന്വേഷണ റിപ്പോർട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ
കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ കവി ഒഎൻവി കുറുപ്പിന്റെ പേരിലുള്ള ഒഎൻവി സാഹത്യ പുരസ്കാരം വൈരമുത്തുവിന് നൽകാൻ നിശ്ചിയിച്ചത്. ഇത് അറിയിച്ചു കൊണ്ട് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ പ്രശസ്ത സംവിധായകൻ അടുർ ഗോപാലകൃഷ്ണൻ വാർത്തക്കുറുപ്പിലൂടെ അറിയിക്കുന്നത്. മലയാള സർവകലശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. ആലങ്കോട് ലീലകൃഷ്ണൻ, പ്രഭവർമ്മ എന്നിവരടങ്ങുന്ന സമിതിയാണ് വൈരമുത്തുവിനെ നിർണയിച്ചിരിക്കുന്നത്.
2018ലാണ് ഹോളിവുഡിൽ പ്രശസ്തമായ Me Too ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ വൈരമുത്തുവിനെതിരെ ലൈംഗികാരോപണ ഉയരുന്നത്. പേര് വെളിപ്പുടുത്താൻ ആഗ്രഹിക്കാത്ത യുവതി ഈ ആരോപണവും രംഗത്തെതിയതോടെ ഗായികയായ ചിന്മായിയും നിരവധി പേർക്കെതിരെ മി ടു ആരോപണം ഉന്നയിച്ചിരുന്നു. അതിൽ വൈരമുത്തുവും ഉൾപ്പെട്ടിരുന്നു. അതിന് ശേഷം ഏകദേശം 17 ഓളം ആരോപണങ്ങൾ ഈ തമിഴ് കവിക്കെതിരെ ഉയർന്ന് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA