Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു

ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയ സാഹചര്യത്തിലാണ് ഒരു ഷട്ടർ കൂടി തുറന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 07:10 AM IST
  • കക്കി ഡാം തുറന്ന സാഹചര്യവും പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും പരി​ഗണിച്ച് ഇന്ന് ശബരിമല യാത്ര നിരോധിച്ചു
  • അപകട സാധ്യത ഒഴിവാക്കാനാണ് പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചത്
  • ശബരിമലയിലേക്ക് പുറപ്പെട്ടവർ പത്തനംതിട്ടയിലും നിലയ്ക്കലും തുടരും
  • ഹോട്ടലുകളിലും വഴികളിലും ഒറ്റപ്പെട്ട് പോയവരെ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റി
Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar dam) ഒരു ഷട്ടർ കൂടി തുറന്നു. ജലനിരപ്പ് (Water level) 141 അടിക്ക് മുകളിലെത്തിയ സാഹചര്യത്തിലാണ് ഒരു ഷട്ടർ കൂടി തുറന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ (Shutter) തുറന്നത്.

അതേസമയം, കക്കി ഡാം തുറന്ന സാഹചര്യവും പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും പരി​ഗണിച്ച് ഇന്ന് ശബരിമല യാത്ര നിരോധിച്ചു. അപകട സാധ്യത ഒഴിവാക്കാനാണ് പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചത്. ശബരിമലയിലേക്ക് പുറപ്പെട്ടവർ പത്തനംതിട്ടയിലും നിലയ്ക്കലും തുടരും. ഹോട്ടലുകളിലും വഴികളിലും ഒറ്റപ്പെട്ട് പോയവരെ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ALSO READ: Sabarimala: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് ശബരിമല യാത്രയ്ക്ക് നിരോധനം

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. പമ്പ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.  പമ്പാ ഡാമിന്റെ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർത്ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.  ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News