തിരുവനന്തപുരം: മാലിന്യം കുന്നുകൂടി ദുരിതത്തിലായി തിരുവനന്തപുരം നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാർക്കറ്റ്. മാലിന്യം കുന്ന്കൂടി പ്രദേശ വാസികളെയും സർക്കാർ ജീവനക്കാർ അടക്കമുള്ളവരെയും ദുരിതത്തിലാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കൃഷിഭവൻ, മൃഗാശുപത്രി എന്നീ ഓഫീസുകളുടെ മുന്നിലാണ് മാലിന്യ നിക്ഷേപം.
ദിവസേന നൂറുകണക്കിന് ആൾക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നു പോകുന്നത്. മൂക്ക് ചൊത്താതെ ഇവിടെ നിൽക്കുവാനൊ നടക്കുവാനൊ പറ്റാത്ത അവസ്ഥയിലാണ്.മാലിന്യം ഭക്ഷിക്കാനെത്തുന്ന പക്ഷിക്കൂട്ടങ്ങൾ മാലിന്യം ഭക്ഷിച്ച ശേഷം സമീപത്തുള്ള കിണറുകളിൽ അവശിഷ്ടം ഇടുന്നതിനാൽ കിണറുകളിലെ ജലം കുടിക്കുവാൻ പറ്റാത്ത സഹചര്യമാണ് നിലവിലുള്ളത്.
Read Also: ശിവഗിരി മഠം ഇന്ത്യയ്ക്ക് പുറത്തേക്ക് അഫിലിയേറ്റഡ് ആശ്രമ സെന്ററുകൾ ആരംഭിക്കുന്നു
മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ചന്തയ്ക്കുള്ളിൽ ഇല്ലെന്നും മാലിന്യം കുന്ന് കൂടി ദുർഗന്ധം വമിച്ച് തുടങ്ങിയിട്ടും നടപടി എടുക്കാതെ അധികൃതർ മൗനം പാലിക്കുന്നു എന്നുമാണ് പ്രദേശവാസികളുടെ പരാതി. അമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പൊതുവഴിയുടെ ഓരത്താണ് മാലിന്യം കുന്ന് കൂടി കിടക്കുന്നത്.
മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നുമാണ് ഇവരുടെ ആവശ്യം. മാലിന്യക്കൂമ്പാരം രോഗത്തിന്റെ ഉറവിടമായി മാറിയിട്ടുമുണ്ട്. വലിയ ഭീഷണിയാണ് മാലിന്യം ഈ പ്രദേശത്ത് ഉയർത്തുന്നത്.
Read Also: ഷവോമി ഇന്ത്യയുടെ 5,551 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി ഇഡി
മഴക്കാലമെത്താൻ കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നിൽക്കെ മാലിന്യ നീക്കിയില്ലെങ്കിൽ മാർക്കറ്റ് പ്രദേശമാകെ രോഗ കേന്ദ്രമായി മാറും. മഴക്കാല പൂർവ ശുചീകണത്തിന്റെ ഭാഗമായി ഇവയെല്ലാം വൃത്തിയാക്കി പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇത്രയധികം മാലിന്യം കുന്നുകൂടിയിട്ടും പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...