Onam 2022: ഓണം പിറന്നാലും ഉണ്ണി പിറന്നാലും.... കാണം വിറ്റും ഓണം ഉണ്ണണം; ചൊല്ലുകളിലെ ഓണം

Onam 2022: ഓണം പോലെ തന്നെ പ്രസിദ്ധമാണ് ഓണച്ചൊല്ലുകളും. നിത്യ ജീവിതത്തിൽ നാം അറിയാതെ പോലും പറഞ്ഞു പോകുന്ന നിരവധി പഴഞ്ചൊല്ലുകളുണ്ട്. അവയിൽ പലതും ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളുമാകും.

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 04:20 PM IST
  • നിത്യ ജീവിതത്തിൽ നാം അറിയാതെ പോലും പറഞ്ഞു പോകുന്ന നിരവധി പഴഞ്ചൊല്ലുകളുണ്ട്
  • അവയിൽ പലതും ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളുമാകും
Onam 2022: ഓണം പിറന്നാലും ഉണ്ണി പിറന്നാലും.... കാണം വിറ്റും ഓണം ഉണ്ണണം; ചൊല്ലുകളിലെ ഓണം

ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾക്ക് ഓണം ആഘോഷമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം. പൂക്കളമിട്ട്... കോടിയുടുത്ത്... സദ്യയുണ്ട്... ആഘോഷത്തിമിർപ്പാണ് ഓരോ ഓണവും. ഓണം പോലെ തന്നെ പ്രസിദ്ധമാണ് ഓണച്ചൊല്ലുകളും. നിത്യ ജീവിതത്തിൽ നാം അറിയാതെ പോലും പറഞ്ഞു പോകുന്ന നിരവധി പഴഞ്ചൊല്ലുകളുണ്ട്. അവയിൽ പലതും ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളുമാകും. മറവിയിലേക്ക് പോകുന്ന ചില ഓണച്ചൊല്ലുകൾ ഓർക്കാം.

ഓണച്ചൊല്ലുകൾ

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ
കാണം വിറ്റും ഓണം ഉണ്ണണം
അത്തം പത്തിന് പൊന്നോണം
അത്തം കറുത്താൽ ഓണം വെളുക്കും
ഉത്രാടപ്പാച്ചിൽ
ഉള്ളത് കൊണ്ട് ഓണം പോലെ
ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചവടം
ഓണം വരാനൊരു മൂലം വേണം
ഉത്രാടം ഉച്ചകഴിഞ്ഞാൽ അച്ചിമാർക്ക് വെപ്രാളം
ഉണ്ടെങ്കിൽ ഓണം പോലെ ഇല്ലെങ്കിൽ ഏകാദശി
ഓണമുണ്ട വയറേ ചൂളം പാടുകയുള്ളൂ
ഓണം കേറാമൂല
ഉറുമ്പ് ഓണം കരുതും പോലെ
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
ഓണാട്ടൻ വിതച്ചാൽ ഓണത്തിന് പുത്തരി
ഓണം ഉണ്ടറിയണം
ഓണവും വിഷുവും വരാതെ പോകട്ടെ
ഏഴോണവും ചിങ്ങത്തിലെ തിരുവോണവും ഒന്നിച്ച് വന്നാലോ
തിരുവോണം തിരുതകൃതി
തിരുവോണത്തിനില്ലാത്തത് തീക്കട്ടയ്ക്കെന്തിന്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News