തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി. എൻ.ടി സാജനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യാനാുള്ള ശുപാർശ ചീഫ് സെക്രട്ടറി വനംവകുപ്പിന് കൈമാറി. നിലവിൽ വനം വകുപ്പ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററാണ് സാജൻ.
മരം മുറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി മേപ്പാടി റെയ്ഞ്ച് ഓഫീസറെ സാജന്‍ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല മുഖ്യപ്രതികളെ സാജന്‍ 56 തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
അതേസമയം കേസിൽ വിവരാവകാശ രേഖ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിലും നടപടി ഉണ്ടായിരുന്നു. രേഖ നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രിയും റദ്ദാക്കിയിരുന്നു.അതേസമയം കേസിൽ അന്വേഷണം വഴിതിരിച്ച് വിടാനാണ് എന്‍ടി സാജന്‍ ശ്രമിച്ചതെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്.
വനം കൊള്ളക്കാരെ തടയാന്‍ ശ്രമിച്ച റേഞ്ച് ഓഫിസര്‍ സമീറിനെ കുടുക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്. അന്വേഷണം വഴി തിരിച്ച് വിടാന്‍ ഗൂഢാലോചന നടത്തിയെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.റേഞ്ച് ഓഫിസര്‍ സമീര്‍ വനം കൊള്ളക്കാരുടെ പങ്ക് പറ്റുന്ന ആളാണെന്ന വ്യാജ പ്രചാരണവും ഇദ്ദേഹം നടത്തിയിരുന്നു. അനുമതിയില്ലാതെ മുറിച്ച മരങ്ങള്‍ റേഞ്ച് ഓഫിസര്‍ സമീര്‍ തടഞ്ഞിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.