Kochi: ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
Also Read: Chhattisgarh Polls 2023: ഛത്തീസ്ഗഡ് പിടിക്കാന്‍ കച്ചകെട്ടി BJP, പ്രചാരണത്തിന് രംഗത്തിറങ്ങുന്നത് ഈ 40 പേര്‍!!
കിടത്തി ചികിത്സ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കാനാകില്ല എന്നും ഉപഭോക്തൃ കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ് എന്നും ഉപഭോക്തൃ കോടതി വിലയിരുത്തി. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു.
കിടത്തി ചികിത്സ ഇല്ല എന്ന ഒറ്റ കാരണത്താല്‍ ഉൻഷുറൻസ് കമ്പനികള്‍ പോളിസി ഉടമകള്‍ക്ക് ക്ലെയിം നിഷേധിക്കുന്നത് പതിവാണ്. എന്നാല്‍, ഉൻഷുറൻസ് കമ്പനിയുടെ ഈ നടപടിയ്ക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത് മരട് സ്വദേശി ജോൺ മിൽട്ടൺ ആണ്.
ഇദ്ദേഹം തന്‍റെ മാതാവിന്‍റെ ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനിയില്‍ ക്ലെയിം ചെയ്തപ്പോള്‍ കിടത്തി ചികിത്സ ഇല്ല എന്ന കാരണത്താല്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്.
ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ കണ്ടെത്തല്‍.
ഇന്‍ഷുറന്‍സ് കമ്പനി കൈക്കൊണ്ട നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്ചയാണെന്ന് ബോധ്യമായ കോടതി ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉത്തരവ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.