NK Premachandran MP: ലൈംഗിക ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

Hema Committee Report: സിപിഎമ്മും സർക്കാരും വേട്ടക്കാർക്കൊപ്പമാണ്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പവർ ഗ്രൂപ്പ് അംഗങ്ങളുടെയും കുറ്റാരോപിതരുടെയും പേര് സർക്കാർ വെളിപ്പെടുത്തണമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 07:41 PM IST
  • റിപ്പോർട്ട് പൂഴ്ത്തിയതിലെ മുഖ്യപ്രതികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമാണ്
  • നീതിന്യായ വ്യവസ്ഥകൾ സർക്കാർ ലംഘിച്ചിരിക്കുന്നു
  • രാഷ്ട്രീയ ധാർമ്മിക മൂല്യമുയർത്തി മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു
NK Premachandran MP: ലൈംഗിക ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

കൊല്ലം: ഗുരുതര ലൈംഗിക ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. റിപ്പോർട്ട് പൂഴ്ത്തിയതിലെ മുഖ്യപ്രതികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമാണ്. നീതിന്യായ വ്യവസ്ഥകൾ സർക്കാർ ലംഘിച്ചിരിക്കുന്നു. രാഷ്ട്രീയ ധാർമ്മിക മൂല്യമുയർത്തി മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

സിപിഎമ്മും സർക്കാരും വേട്ടക്കാർക്കൊപ്പമാണ്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പവർ ഗ്രൂപ്പ് അംഗങ്ങളുടെയും കുറ്റാരോപിതരുടെയും പേര് സർക്കാർ വെളിപ്പെടുത്തണമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. എം മുകേഷിനെതിരായ ലൈംഗികാരോപണത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈയിലിരികുമ്പോഴല്ലേ പാർട്ടിയും സർക്കാരും മുകേഷിനെ മത്സരിപ്പിച്ചതെന്ന് പ്രേമചന്ദ്രൻ ചോദിച്ചു.

ALSO READ: മുകേഷിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി

റിപ്പോർട്ട് ലഭിച്ചിട്ടും മത്സരിപ്പിച്ചതിൽ എന്ത് വിശദീകരികരണമാണ് പാർട്ടിക്ക് ജനങ്ങളോട് പറയാനുള്ളതെന്നും, മുകേഷ് എംഎൽഎ ആയി തുടരുന്നത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം, നടനും എംഎൽഎയുമായ എം മുകേഷിനെതിരായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി നടപടി സ്വീകരിച്ചത്. സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു. എന്നാൽ, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News