Lok Sabha Election Result 2024: കൊല്ലത്ത് ഹാട്രിക് വിജയം നേടി എൻകെ പ്രേമചന്ദ്രൻ; വിജയം ഒന്നരലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിൽ

NK Premachandran: മൂന്നാം തവണയും കൊല്ലത്ത് എൻകെ  പ്രേമചന്ദ്രൻ മികച്ച വിജയം നേടി. പോസ്റ്റൽ വോട്ടിങ്ങിൽ  മുകേഷ് ലീഡ് നേടിയെങ്കിലും പിന്നിട് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി മികച്ച മുന്നേറ്റമാണ് എൻകെ പ്രേമചന്ദ്രൻ കാഴ്ചവച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 07:38 PM IST
  • 2019ൽ നേടിയതിന് സമാനമായ ഭൂരിപക്ഷത്തിലേക്കാണ് പ്രേമചന്ദ്രൻ എത്തിയിരിക്കുന്നത്
  • ഭൂരിപക്ഷം അരലക്ഷം പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു
Lok Sabha Election Result 2024: കൊല്ലത്ത് ഹാട്രിക് വിജയം നേടി എൻകെ പ്രേമചന്ദ്രൻ; വിജയം ഒന്നരലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിൽ

കൊല്ലം: പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രന് വൻ വിജയം. എം. മുകേഷ് എംഎൽഎയെ ഒന്നര ലക്ഷം വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. മൂന്നാം തവണയും കൊല്ലത്ത് എൻകെ  പ്രേമചന്ദ്രൻ മികച്ച വിജയം നേടി. പോസ്റ്റൽ വോട്ടിങ്ങിൽ  മുകേഷ് ലീഡ് നേടിയെങ്കിലും പിന്നിട് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി മികച്ച മുന്നേറ്റമാണ് എൻകെ പ്രേമചന്ദ്രൻ കാഴ്ചവച്ചത്.

2019ൽ നേടിയതിന് സമാനമായ ഭൂരിപക്ഷത്തിലേക്കാണ് പ്രേമചന്ദ്രൻ എത്തിയിരിക്കുന്നത്. ഭൂരിപക്ഷം അരലക്ഷം പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു. കൊല്ലം ഡിസിസിയിൽ ഷിബു ബേബി ജോൺ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ ഡിസിസി പ്രസിഡൻ്റ രാജേന്ദ്രപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളും ഘടകകക്ഷി പ്രതിനിധികളും മധുരം വിതരണം ചെയ്തു.

ALSO READ: ആറ്റിങ്ങലിൽ ഫോട്ടോഫിനിഷ്; സസ്പെൻസുകൾക്കൊടുവിൽ അടൂർ പ്രകാശിന് ജയം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയളോടുള്ള താക്കീതാണ് വിജയം എന്ന് പ്രേമചന്ദ്രൻ പറഞ്ഞു. പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 18 സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News