Nipah Veena George Press Meet|സ്വകാര്യ ആശുപത്രിയിലടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം, എൻ.ഐ.വി ലാബ് കോഴിക്കോട് തന്നെ ആരംഭിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിലെയും സ്വകാര്യ ക്ലിനിക്കിലെയും ജീവനക്കാരാണ് ലക്ഷണമുള്ളവർ

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 02:05 PM IST
  • മൂന്ന് കിലോ മീറ്റർ ചുള്ളവിൽ കണ്ടെയിൻമെൻറ് സോണുകൾ
  • കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും
  • കുട്ടിയുടെ വീട്ടിലെ ആടിന് അസുഖം വന്നതും പരിശോധിക്കും
Nipah Veena George Press Meet|സ്വകാര്യ ആശുപത്രിയിലടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം, എൻ.ഐ.വി ലാബ് കോഴിക്കോട് തന്നെ ആരംഭിക്കും

കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ ഒരേ ഒരാൾക്ക് മാത്രം നിപ്പ ബാധയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എന്നാൽ രണ്ട് പേർക്ക് ഇപ്പോൾ ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ട്. ഇവരെ പ്രത്യേക നിപ്പ വാർഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിലെയും സ്വകാര്യ ക്ലിനിക്കിലെയും ജീവനക്കാരാണിത്. മാവൂർ ആണ് കുട്ടിയുടെ വീട്. ഇവിടെ നിന്നും മൂന്ന് കിലോ മീറ്റർ  കണ്ടെയിൻമെൻറ് സോണുകളാക്കി മാറ്റും. 27 മുതലാണ് കുട്ടിക്ക്  പനി ആരംഭിച്ചത്. ഇതിന് ശേഷമുള്ള  7 ദിവസം വളരെ പ്രധാനപ്പെട്ടതാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ഇതിനുള്ള ടെസ്റ്റിങ്ങ് സംവിധാനം ഉണ്ടാക്കണം. ഇത് എൻ.ഐ.വി സമ്മിതിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തിനുള്ളിൽ അവരുടെ ടീമെത്തി ടെസ്റ്റിങ്ങ് ഇവിടെ നടത്തും. ഇത് ട്രൂനാറ്റ് ടെസ്റ്റിങ്ങാണ് ഇതിന് സ്ഥീരീകരണ ടെസ്റ്റിങ്ങ് ആവശ്യമാണ്. ഇത് വളരെ വേഗത്തിൽ പൂനെയിൽ തന്നെ ചെയ്യും.

ALSO READ: Nipah Death Calicut: നിപ രോഗം സ്ഥിരീകരിച്ച വാർഡ് അടച്ചു; പ്രദേശവാസികളായ 17 പേർ നിരീക്ഷണത്തിൽ

നിലവിൽ ചികിത്സക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാണ്. ഇത് കെ.എം.സി.എല്ലുമായി ചർച്ച ചെയ്തിട്ടുണ്ട്. പുതിയ മോണോ ക്ലോണൽ ആൻറിബോഡികൾ ഏഴ് ദിവസത്തിനുള്ളിൽ ലഭ്യമാക്കും. കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. തിരിച്ചറിയാത്ത മറ്റ് സമ്പർക്കമുണ്ടെങ്കിൽ അത് ജനങ്ങൾക്കും അറിയിക്കാം

ALSO READ: Nipah Death Calicut: മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗ ലക്ഷണങ്ങളില്ല

നിപ്പയ്ക്കായി പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 0495 238 2500, 2382800 എന്നിവയാണ് നമ്പരുകൾ സംശയങ്ങൾ,വിവരങ്ങൾ എല്ലാം പൊതുജനങ്ങൾക്ക് പങ്കുവെയക്കാം, ഗസ്റ്റ്ഹൌസ് കേന്ദ്രീകരിച്ച് പ്രത്യേകം കൺട്രോൾ റൂമുകൾ തുറക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പ്രത്യേകം സംവിധാനം. നിപ്പയുടെ ചികിത്സക്കായി പ്രത്യേകം പരിചയ സമ്പന്നരായ ഡോക്ചടർമാരും നഴ്സുമാരും.ആയിരിക്കും. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിനും അസുഖം വന്നിരുന്നു ഇതും പരിശോധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News