എൻഐഎയുടെ രണ്ടാം റെയ്ഡ്: പത്തനംതിട്ടയിലെ വിവരം ചോർന്നതിന് പിന്നിൽ കേരള പോലീസിലെ പോപ്പുലർ ഫ്രണ്ട് സാന്നിധ്യമോ?

എൻഐഎയുടെ ആദ്യ റെയ്ഡ് നടന്നത് 2022 സെപ്തംബർ 22ന് ആയിരുന്നു. സംസ്ഥാന പോലീസ് പോലും അമ്പരന്ന റെയ്ഡ് ആയിരുന്നു അന്ന് എൻഐഎ നടത്തിയത്. ഒരിടത്തും കേരള പോലീസിന് കാഴ്ചക്കാരുടെ റോൾ പോലും ലഭിച്ചില്ല. കേന്ദ്ര സേനയായ സിആർപിഎഫിന്‍റെ മുപ്പത് കമ്പനി സൈനികർ ഒരുക്കിയ സുരക്ഷാ വലയത്തിലായിരുന്നു എൻഐഎ റെയ്ഡ് പൂർത്തിയാക്കിയത്. എന്നാൽ രണ്ടാം റെയ്ഡിൽ കേരളാ പോലീസിനെ കൂടി എൻഐഎ ഉൾപ്പെടുത്തിയിരുന്നു. ഈ റെയ്ഡിലാണ് പോലീസിൽ നിന്ന് ഗുരുതരമായി വിവര ചോർച്ച  ഉണ്ടായിരിക്കുന്നത്.

Written by - Priyan RS | Edited by - Zee Malayalam News Desk | Last Updated : Dec 30, 2022, 05:00 PM IST
  • സംസ്ഥാന പോലീസ് സേനയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകര്‍ നുഴഞ്ഞുകയറിയെന്ന ആരോപണങ്ങള്‍ ഒന്നുകൂടി തെളിയിക്കുന്നതാണ് പത്തനംതിട്ടയിലെ വിവര ചോർച്ച.
  • അൽഖ്വയ്ദ ഭീകരരായ മൂന്ന് പേരെ എറണാകുളത്ത് നിന്ന് പിടികൂടിയ ശേഷം എൻഐഎ സായുധ പോലീസിനെ ആവശ്യപ്പെട്ടപ്പോഴാണ് സംഭവത്തെക്കുറിച്ച് കേരള പോലീസ് അറിയുന്നത്.
  • കേരളത്തിൽ നിന്ന് ലിബിയയിലെത്തി ഐഎസിൽ ചേർന്ന് ചാവേറായ ആദ്യ ഇന്ത്യക്കാരൻ ഒരു മലയാളി ആയിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ZEE മലയാളം ന്യൂസാണ്.
എൻഐഎയുടെ രണ്ടാം റെയ്ഡ്: പത്തനംതിട്ടയിലെ വിവരം ചോർന്നതിന് പിന്നിൽ കേരള പോലീസിലെ പോപ്പുലർ ഫ്രണ്ട് സാന്നിധ്യമോ?

എൻഐഎയുടെ രണ്ടാം റെയ്ഡിനിന്‍റെ വിവരങ്ങൾ പത്തനംതിട്ടയിൽ ചോർന്നത് ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നത്. ഡിസംബർ 29ന് പുലർച്ചെയാണ് എന്‍ഐഎ സംഘങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്. എൻഐഎ സംഘം പത്തനംതിട്ടയിൽ റെയ്ഡിനെത്തിയപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വീടുകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മേഖല സെക്രട്ടറിയായിരുന്ന മുഹമ്മദ് റാഷിദ്, സംസ്ഥാന സമിതി അംഗമായിരുന്ന നിസാർ, ജില്ലാ നേതാവായിരുന്ന പഴകുളം സ്വദേശി സജീവ് എന്നിവരുടെ  വീടുകളിലാണ് എൻഐഎ സംഘങ്ങൾ പരിശോധനയ്ക്ക് എത്തിയത്. 

എൻഐഎയുടെ ആദ്യ റെയ്ഡ് നടന്നത് 2022 സെപ്തംബർ 22ന് ആയിരുന്നു. സംസ്ഥാന പോലീസ് പോലും അമ്പരന്ന റെയ്ഡ് ആയിരുന്നു അന്ന് എൻഐഎ നടത്തിയത്. ഒരിടത്തും കേരള പോലീസിന് കാഴ്ചക്കാരുടെ റോൾ പോലും ലഭിച്ചില്ല. കേന്ദ്ര സേനയായ സിആർപിഎഫിന്‍റെ മുപ്പത് കമ്പനി സൈനികർ ഒരുക്കിയ സുരക്ഷാ വലയത്തിലായിരുന്നു എൻഐഎ റെയ്ഡ് പൂർത്തിയാക്കിയത്. എന്നാൽ രണ്ടാം റെയ്ഡിൽ കേരളാ പോലീസിനെ കൂടി എൻഐഎ ഉൾപ്പെടുത്തിയിരുന്നു. ഈ റെയ്ഡിലാണ് പോലീസിൽ നിന്ന് ഗുരുതരമായി വിവര ചോർച്ച  ഉണ്ടായിരിക്കുന്നത്.

Read Also: പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കണ്ണൂരിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് പ്രാദേശിക നേതാവ് മുഹമ്മദ് അബ്ദുള്ള

സംസ്ഥാന പോലീസ് സേനയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകര്‍ നുഴഞ്ഞുകയറിയെന്ന ആരോപണങ്ങള്‍ ഒന്നുകൂടി തെളിയിക്കുന്നതാണ് പത്തനംതിട്ടയിലെ വിവര ചോർച്ച. പോലീസിലെ 873 പേർക്ക് പ്രത്യക്ഷത്തിൽ പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് കാട്ടി എൻഐഎ സംസ്ഥാന സർക്കാരിന് പട്ടിക കൈമാറിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പോലീസ് നിഷേധിച്ച് വാർത്താക്കുറിപ്പ് ഇറക്കി. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് മുമ്പ് ഇടുക്കിയില്‍ ഒരു പോലീസുകാരൻ പോലീസ് ഡാറ്റാ ബേസിൽ നിന്ന് ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ പിഎഫ്ഐക്ക് ചോർത്തി നൽകി. പിന്നീട് ഈ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മൂന്നാർ പോലീസ് സ്റ്റേഷനിലും സമാന സംഭവമുണ്ടായി.

കോട്ടയത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥ പോപ്പലർ ഫ്രണ്ട് നേതാവിന്‍റെ പോസ്റ്റ് ഫെയിസ് ബുക്കിൽ ഷെയർ ചെയ്തു. എന്നാൽ ഇതിൽ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങി. കൊല്ലത്തെ പാടം വനമേഖലിയിൽ നിന്ന് സ്ഫോടക വസ്തുക്കളും കുളത്തൂപ്പുഴയിൽ നിന്ന് പാക് നിര്‍മ്മിത വെടിയുണ്ടകളും മുമ്പ് ലഭിച്ചിരുന്നു. മാത്രമല്ല, പാടം വനമേഖലയിൽ തമ്പടിച്ചിരുന്ന ഭീകരർ പതിനഞ്ചിലധികം സാംബർ മാനുകളെ വേട്ടയാടി ആഹാരമാക്കിയിരുന്നതിന്‍റെ തെളിവുകളും അന്ന് കണ്ടെത്തി. എന്നാൽ ഈ രണ്ട് സംഭവങ്ങളിലെയും കേരള പോലീസിൻറെ അന്വേഷണം എങ്ങുമെത്തിയില്ല. പോലീസിലെ ഉന്നതരിലേക്ക് വരെ നീളുന്ന പോപ്പുലർ ഫ്രണ്ട് ബന്ധങ്ങളാണ് ഇതിന് തടസമെന്നതാണ് ഉയരുന്ന ആരോപണം. 

Read Also: Kerala NIA Raid : സംസ്ഥാനത്ത് എൻഐഎ റെയ്ഡിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

സംസ്ഥാന പോലീസ് ഇന്‍റലിൻസ് പോലീസിന് കീഴിലാണെങ്കിലും സാധാരണഗതിയിൽ കേന്ദ്ര ഇന്‍റലിജൻസുമായി കൃത്യമായ സഹകരണത്തിലായിരിക്കും പ്രവർത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍‌ കേന്ദ്ര സംസ്ഥാന ഇന്‍റലിജൻസുകൾ തമ്മിൽ ഈ കീഴ്വഴക്കമില്ല. സർക്കാരിന്‍റെ ചില രാഷ്ട്രീയ കാര്യങ്ങളിലെ മൃദു സമീപനം കാരണമാണ് ഇതെന്നാണ് വിവരം. ഫെഡറലിസത്തെക്കുറിച്ച് വാചാലരാകുന്ന സംസ്ഥാന സർക്കാരും ഭരിക്കുന്ന മുന്നണിയും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷത്തില്‍ ഫെഡറൽ സഹകരണത്തിലെ വിപരീത നിലപാടാണ് സ്വീകരിക്കുന്നത്. 

കേരളത്തിൽ നിന്ന് ലിബിയയിലെത്തി ഐഎസിൽ ചേർന്ന് ചാവേറായ ആദ്യ ഇന്ത്യക്കാരൻ ഒരു മലയാളി ആയിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ZEE മലയാളം ന്യൂസാണ്. കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തിലുള്ള എഞ്ചിനീയറായിരുന്ന ഈ യുവാവ് ആരാണെന്ന് തിരിച്ചറിയാൻ പോലും സംസ്ഥാന പോലീസിനോ സംസ്ഥാന ഇന്‍റലിജൻസിനോ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ അന്വേഷണത്തിന് താത്പര്യമില്ല. അൽഖ്വയ്ദ ഭീകരരായ മൂന്ന് പേരെ എറണാകുളത്ത് നിന്ന് പിടികൂടിയ ശേഷം എൻഐഎ സായുധ പോലീസിനെ ആവശ്യപ്പെട്ടപ്പോഴാണ് സംഭവത്തെക്കുറിച്ച് കേരള പോലീസ് അറിയുന്നത്. ഈ സംഭവത്തിന് മുമ്പ് കേരളത്തിലും കർണാടകയിലുമടക്കം ഐഎസ് ഭീകരരുടെ സംഘം സജീവമാണെന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വിവരങ്ങൾ പോലും പോലീസ് കാര്യമാക്കിയെടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. 

Read Also: NIA Raid : സംസ്ഥാന വ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ

സൗദിയിൽ നിന്ന് വിമാന മാർഗം മലയാളികളടക്കമുള്ള ഭീകരരെ തിരുവനന്തപുരത്തെത്തിക്കുമ്പോഴും സംസ്ഥാന പോലീസിന്‍റെ ഇന്‍റലിജൻസ് അറിഞ്ഞില്ല. ഭീകരമവാദവുമായി ബന്ധപ്പെട്ട് സൈബർ മേഖലയിലും കേരള പോലീസിന്‍റെ ഇന്‍റലിജൻസ് സംവിധാനം പിന്നിൽ തന്നെയാണ്. ചക്രവ്യൂഹ പോലുള്ള പദ്ധതികളിലൂടെ നിരന്തര നിരീക്ഷണം നടത്തിയാണ് എൻഐഎ, ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഭീകരരെ കേരളത്തിൽ വലയിലാക്കുന്നത്. 

കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ തന്നെ കേന്ദ്ര ഏജന്‍സികളിലെത്തുമ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനർത്ഥം വ്യക്തികളല്ല, ഭീകര പ്രവർത്തനത്തിനെതിരെ കർശന നിലപാടെടുക്കേണ്ട നേതൃത്വത്തിന്‍റെ നിഷേധാത്മക നിലപാടാണ് പ്രശ്നം എന്നതാണ്. അഭിമന്യു കൊലക്കേസിലെ പ്രധാന മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ രണ്ട് വർഷത്തിന് ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് പോലീസ് പറയുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് പ്രതി കീഴടങ്ങിയതിൽ സിപിഎമ്മിനുള്ളിൽ നിന്നുപോലും പോലീസിനോട് മുറുമുറപ്പ് ഉണ്ടാക്കിയിരിന്നു. 

പോലീസിലെ അണയാത്ത പച്ചവെളിച്ചം

പുതുതായി സർവീസിൽ കയറിയ യുവ എസ്ഐമാരുടെ വാട്സാപ്പ് ഗ്രൂപ്പാണ് 2018ൽ വിവാദമായത്. എറണാകുളം റൂറലിലെ രണ്ട് പോലീസുകാർ നടപടിക്ക് വിധേയരായി. ഒരാൾക്ക് സസ്പെൻഷനും മറ്റൊരാൾക്ക് സ്ഥലം മാറ്റവുമായിരുന്നു നേരിടേണ്ടിവന്നത്. 2022 സെപ്തംബർ 23ലെ പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ ബസ് തകർത്ത കേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിച്ച കാലടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇതും കാര്യമായ നടപടികളുണ്ടാകാതെ പാതിവഴിയിൽ നിൽക്കുകയാണ്. 

പോപ്പുലർ ഫ്രണ്ട് ബന്ധത്തിൽ വനം വകുപ്പും ഫയർഫോഴ്സും

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതായി കണ്ടെത്തിയതിന്‍റെ ദുഷ്പേര് കേരളാ പോലീസ് മാത്രമല്ല. സംസ്ഥാനത്തെ ഫയർ ഫോഴ്സിനും വനം വകുപ്പിനും കൂടിയുണ്ട്. പാടം മേഖലയിലെ ഭീകര പരിശീലന ക്യാമ്പിൽ വനംവകുപ്പും സംശയത്തിന്റെ നിഴലിലാണ്. ആഴ്ചകളോളം ഭീകരർ വനമേഖലയിൽ തമ്പടിക്കുകയും വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുകയും ചെയ്തത് പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടെന്നതായിരുന്നു ആരോപണം. ഇക്കാര്യവും അന്വേഷണത്തിൽ എങ്ങുമെത്താതെയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ദുരന്ത നിവാരണ പ്രവർത്തങ്ങൾക്കുള്ള പരിശീലനമെന്ന പേരിൽ പരിശീലനം നൽകിയത് ഫയർ ഫോഴ്സിനെ വെട്ടിലാക്കിയിരുന്നു. ഗുരുതര സ്വഭാവമുള്ള സംഭവത്തിൽ സർക്കാരിനെതിരെയും ഫയർ ഫോഴ്സിനെതിരെയും വലിയ വിമർശനമാണ് ഉയർന്നത്. 

പോപ്പുലർ ഫ്രണ്ട് ബന്ധം സർക്കാരിന് തലവേദന

സംസ്ഥാന സർക്കാരിന് പോലീസിലെ പോപ്പുലർ ഫ്രണ്ട് ബന്ധം വലിയ തലവേദയാണ് സൃഷ്ടിക്കുന്നത്. സിപിഎമ്മിന്‍റെ അടിസ്ഥാന ഘടകങ്ങൾ മുതൽ ഇക്കാര്യത്തിൽ ശക്തമായ നടപടി പാർട്ടിയോട് ആവശ്യപ്പെടുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തത് സർക്കാരിന്‍റെ പ്രീണന നയത്തിന്‍റെ ഭാഗമാണെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാൽ പോലീസിലെ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരെ പുറത്താക്കുന്നത് അത്തരക്കാര്‍ പോലീസിലുണ്ടെന്ന് അംഗീകരിക്കുന്നതാകുമെന്നതിനലാണ് സർക്കാർ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത്. എന്നാൽ പോലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സേനയിൽ നിന്ന് പുറത്താക്കാനുള്ള നടപടി ആഭ്യന്തര വകുപ്പ് കൈക്കൊള്ളുന്നുണ്ട്. ഇതിൽ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരടക്കം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News