പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്‍റ് നേടി യുവകര്‍ഷകൻ

കാർഷിക ആവശ്യത്തിന് ചാണകം കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് പച്ചിലയിൽ നിന്ന് കൃത്രിമമായി ചാണകം ഉത്പാദിപ്പിക്കുന്നതിൽ തോമസ് വിജയിച്ചത്. പച്ചിലകൾ വെള്ളവുമായി യോജിപ്പിച്ച് പാത്രത്തിലാക്കി കൊതുകു കയറാതെ 3 ആഴ്ച്ച അടച്ചു വെയ്ക്കും. ശേഷം പാത്രം തുറക്കുമ്പോൾ ചാണകത്തിന് തുല്യമായ മിശ്രിതം ലഭിക്കും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 30, 2022, 11:45 AM IST
  • കാർഷിക ആവശ്യത്തിന് ചാണകം കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് പച്ചിലയിൽ നിന്ന് കൃത്രിമമായി ചാണകം ഉത്പാദിപ്പിക്കുന്നതിൽ തോമസ് വിജയിച്ചത്.
  • ഇത്തരത്തിൽ ഉത്പാദിപ്പിച്ച മിശ്രിതം റബർ ബോർഡ് ലാബിൽ പരിശോധിച്ചപ്പോൾ ചാണകത്തിലെ എല്ലാ മൂലകങ്ങളും ഇതിൽ ഉണ്ടെന്ന് കണ്ടെത്തി.
  • കൃഷിക്കാർക്ക് പ്രയോജനമാകുന്ന ജൈവവള നിർമ്മാണത്തിന് പേറ്റന്റ് ലഭിച്ചു കഴിഞ്ഞു. ടി വി ടെക്നീഷ്യനായ തോമസ് കുന്നന്താനത്താണ് കട നടത്തുന്നത്.
പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്‍റ് നേടി യുവകര്‍ഷകൻ

കോട്ടയം: പച്ചിലയിൽ നിന്ന് ജൈവ വളം ഉണ്ടാക്കി പേറ്റന്‍റ് നേടി യുവകർഷകൻ. കോട്ടയം തെങ്ങണ സ്വദേശി പി എൻ തോമസാണ് കർഷകർക്ക് സഹായകരമാകുന്ന ഈ ആശയം കണ്ടുപിടിച്ചത്. ചാണകത്തിന് പകരം പച്ചിലകൾ ഉപയാഗിച്ചാണ് ജൈവ വളം നിർമ്മിക്കുന്നത്.

കാർഷിക ആവശ്യത്തിന് ചാണകം കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് പച്ചിലയിൽ നിന്ന് കൃത്രിമമായി ചാണകം ഉത്പാദിപ്പിക്കുന്നതിൽ തോമസ് വിജയിച്ചത്. പച്ചിലകൾ വെള്ളവുമായി യോജിപ്പിച്ച് പാത്രത്തിലാക്കി കൊതുകു കയറാതെ 3 ആഴ്ച്ച അടച്ചു വെയ്ക്കും. ശേഷം പാത്രം തുറക്കുമ്പോൾ ചാണകത്തിന് തുല്യമായ മിശ്രിതം ലഭിക്കും. 

Read Also: Accident: എരുമേലിയിൽ വാഹനാപകടത്തിൽ 2 മരണം;ബൈക്ക് പൂർണമായും തകർന്നു

ഇത്തരത്തിൽ ഉത്പാദിപ്പിച്ച മിശ്രിതം റബർ ബോർഡ് ലാബിൽ പരിശോധിച്ചപ്പോൾ ചാണകത്തിലെ എല്ലാ മൂലകങ്ങളും ഇതിൽ ഉണ്ടെന്ന് കണ്ടെത്തി. കൃഷിക്ക് പൂർണ ഗുണമുള്ള വളമായി അത് മാറി. ആവശ്യമായ മൂലകങ്ങൾ അതിൽ കൃത്യമായ തോതിൽ അടങ്ങിയിട്ടുണ്ട്. 

ഈ പച്ചില  മിശ്രിതത്തിൽ നിന്ന് ബയോഗ്യാസും  ഉത്പാദിക്കുന്നുണ്ട്. നാലുവർഷമായി തോമസിന്റെ വീട്ടിലെ പാചകത്തിന് ബയോഗ്യാസാണ് ഉപയോഗിക്കുന്നത്.  മീതൈൻ ഗ്യാസ് ഉത്പാദിപ്പിച്ച ശേഷമുള്ള സ്ളറി വളമായി ഉപയോഗിക്കുന്നുണ്ട്. പച്ചില മാത്രമല്ല പോളയും ജൈവവളമാക്കാമെന്ന് തോമസ് പറയുന്നു. 

Read Also: LDF Harthal: തൃശൂർ ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ ആരംഭിച്ചു

കൃഷിക്കാർക്ക് പ്രയോജനമാകുന്ന ജൈവവള നിർമ്മാണത്തിന് പേറ്റന്റ് ലഭിച്ചു കഴിഞ്ഞു. ടി വി ടെക്നീഷ്യനായ തോമസ് കുന്നന്താനത്താണ് കട നടത്തുന്നത്. ഭാര്യ സ്മിതയും മകൾ അലോണയും പൂർണ പിന്തുണയുമായി കൂടെ ഉണ്ട്. കൃഷി ഗ്രന്ഥം എന്ന പുസ്തകവും തോമസ് എഴുതിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News