New Car Registration : പുതിയ വാഹനത്തിന്റെ രജിസട്രേഷൻ രണ്ട് ദിവസത്തിനകം നൽകണം; ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം

ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും ട്രാൻസ്പോർട്ട് കമ്മീഷണർ

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 07:19 PM IST
  • ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും.
  • ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.
New Car Registration : പുതിയ വാഹനത്തിന്റെ രജിസട്രേഷൻ രണ്ട് ദിവസത്തിനകം നൽകണം; ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം

പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ  വാഹൻ (Vahan) പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.

പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി വാഹൻ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47 ൽ നിഷ്കർഷിക്കുന്ന രേഖകൾ ഉൾപ്പെടുത്തണം. ഈ രേഖകളെക്കാൾ യാതൊരു അധികം രേഖകളും ആവശ്യപ്പെടാൻ പാടില്ലെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം .

വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ സമർപ്പിക്കുമ്പോൾ ആ വ്യക്തികളുടെ വൃക്തിഗത ആധാർ, പാൻ വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള പാൻ, ടാൻ വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം.

വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം

നോമിനി വയ്ക്കണമെന്ന് നിർബന്ധമില്ല. നോമിനിയുടെ പേര് വയ്ക്കുകയാണെങ്കിൽ മാത്രമേ നോമിനിയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുവാൻ പാടുള്ളൂ. അന്യസംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർ ചെയ്യന്നതിന് സ്ഥിര മേൽവിലാസം തെളിയിക്കുന്നതിന് ആധാറിന്റെ പകർപ്പിനോടൊപ്പം താൽക്കാലിക മേൽവിലാസം തെളിയിക്കുന്നതിനായി നിഷ്കർഷിക്കുന്ന രേഖകൾ സമർപ്പിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ അനുവദിക്കണം.

സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ സർട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനത്തിലെ (ലെറ്റർ പാഡിൽൽ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം) ഉള്ള സർട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ സാലറി സർട്ടിഫിക്കേറ്റോ പേ സ്ലിപ്പോ ഹാജരാക്കണം. ഈ നിർദ്ദേശങ്ങൾ മാർച്ച് ഒന്നു മുതൽ നിലവിൽ വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News