Trivandrum: കേരളത്തിൽ ഇനിയും അസൌകര്യത്തിന് നടുവിൽ സർക്കാർ ഒാഫീസുകൾ ഉണ്ടാവില്ല. ഇതിൻറെ തുടർച്ച എന്ന നിലയിൽ റവന്യു വകുപ്പിന്റെ 2021 - 22 സാമ്പത്തിക വര്‍ഷത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകുടേയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടേയും വില്ലേജുകള്‍ തെരഞ്ഞെടുത്ത് ഉത്തരവായി.
സ്മാര്‍ട്ട് റവന്യു ഓഫീസ് പദ്ധതി 2021 - 22 പ്രകാരം പുതിയതായി കെട്ടിടം നിര്‍മ്മിച്ച് സ്മാര്‍ട്ടാക്കേണ്ട വില്ലേജ് ഓഫീസുകളും, അറ്റകുറ്റ പണി, ചുറ്റു മതില്‍ നിര്‍മ്മാണം എന്നിവക്കുള്ള വില്ലേജ് ഓഫീസുകളുടേയും നിര്‍മ്മാണ പ്രവൃത്തിക്കാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇതോടെ സംസ്ഥാനത്ത് 33 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ആകുവാന്‍ പോവുകയാണ്.
Also Read: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ
ഈ 5 വര്‍ഷം കാലം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം. വില്ലേജ് ഓഫീസുകള്‍ക്ക് ഒരു ഏകീകൃത ഡിസൈനും തയ്യാറായി വരികയാണ്. റവന്യു വകുപ്പിന്റെ സേവനങ്ങള്‍ കഴിഞ്ഞ സെപ്തംബര്‍ 9 ന് ഡിജിറ്റലായി മാറിയിരുന്നു. സേവനങ്ങളോടൊപ്പം കെട്ടിടവും സ്മാര്‍ട്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...