എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത - സിപിഎം

ജൂലൈ ഒന്നിന് ഏഴ് എസ്ഡിപിഐ അം​ഗങ്ങൾ വന്നിരുന്നുവെന്നും എന്നാൽ എസ്‌.ഡി.പി.ഐയുമായി കൂടിക്കാഴ്‌ച നടത്താന്‍  പാര്‍ട്ടിക്ക്‌ താല്‍പര്യമില്ല എന്നറിയിച്ച്‌ മടക്കിവിടുകയാണ്‌ ചെയ്‌തത്‌. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 01:47 PM IST
  • ഓഫീസിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്‌.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത്‌ മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ്.
  • അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് സിപിഎം വ്യക്തമാക്കി.
  • സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന്‌ ഉറപ്പാണ്‌
എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത - സിപിഎം

തിരുവനന്തപുരം: ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റർ സന്ദർശിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി സിപിഎം. എകെജി സെന്ററിന് മുൻപിൽ നിൽക്കുന്ന ഒരു ചിത്രവും നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വസ്തുതാപരമല്ലെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. ജൂലൈ ഒന്നിന് ഏഴ് എസ്ഡിപിഐ അം​ഗങ്ങൾ വന്നിരുന്നുവെന്നും എന്നാൽ എസ്‌.ഡി.പി.ഐയുമായി കൂടിക്കാഴ്‌ച നടത്താന്‍  പാര്‍ട്ടിക്ക്‌ താല്‍പര്യമില്ല എന്നറിയിച്ച്‌ മടക്കിവിടുകയാണ്‌ ചെയ്‌തത്‌. 

പുറത്ത്‌ ഇറങ്ങിയ ഇവര്‍ എകെജി സെന്ററിന്‌ മുന്നില്‍ നിന്ന്‌ ഫോട്ടോ എടുത്ത്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അത്‌ ഏറ്റെടുത്ത്‌ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഇത്‌ പൂര്‍ണ്ണമായും കളവാണെന്ന് എകെജി സെന്റര്‍ പുറത്തുവിട്ട പത്ര കുറിപ്പിൽ പറയുന്നു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്‌. ഇവിടെ ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 

Also Read: രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണം; ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് എസ് പി റിപ്പോർട്ട്

അതേസമയം ഓഫീസിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്‌.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത്‌ മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണെന്നും അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സിപിഎം വ്യക്തമാക്കി. സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന്‌ ഉറപ്പാണ്‌. ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്ത്‌ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അറിയിച്ചു.

എസ്എഫ്ഐക്കാർ ഉള്ളപ്പോൾ അല്ല ഗാന്ധിജിയുടെ ഫോട്ടോ തകർത്തതെന്ന് മുഖ്യമന്ത്രി; പ്രതികരിക്കാതെ പ്രതിപക്ഷം

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ അക്രമത്തിൽ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ​ഗാന്ധി ചിത്രം നിലത്തിട്ടത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ജൂൺ 24നാണ് രാഹുൽ ​ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായി അന്നേ ദിവസം വൈകിട്ട് 3.54ന് അതിക്രമിച്ച് കയറിയ പ്രവർത്തകരെയെല്ലാം പുറത്തിറക്കിയിരുന്നു. അതിന് ശേഷം 4.04ഓടെ പോലീസ് ഫോട്ടോ​ഗ്രാഫർ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളും ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News