ആലപ്പുഴ : ആവേശ തുഴയെറിഞ്ഞ് 68-ാമത് നെഹ്രുട്രോഫി വെള്ളംകളി കിരീടം മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടന്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന് വേണ്ടി തുഴഞ്ഞത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്. 4.30.77 മിനിറ്റുകൾ കൊണ്ടാണ് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്റിൽ എത്തി ചേർന്നത്.സന്തോഷ് ചാക്കോയാണ് ക്യാപ്റ്റൻ.
4.31.57 മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്ത നടുഭാഗമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയത്. വീയപുരം ചുണ്ടൻ മൂന്നാമതും ചമ്പക്കുളം രണ്ടാമതുമായിട്ടാണ് ഫിനിഷ് ചെയ്തത്. പ്രമുഖ ചുണ്ടൻ ക്ലബായ കാരിച്ചാൽ ഫൈനൽ കാണാതെ പുറത്തായി. പുന്നമട ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്, പോലീസ് ബോട്ട് ക്ലബാണ് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴഞ്ഞത്, കുമരകം കൈപ്പുഴമുട്ട് എൻ.സി.ഡി.സി. ബോട്ട് ക്ലബാണ് നടുഭാഗം ചുണ്ടന് വേണ്ടി തുഴയെറിഞ്ഞത്.
ആകെ 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഓൺലൈൻ വഴി റിക്കോർഡ് ടിക്കറ്റ് വിൽപനയായിരുന്നു നടന്നത്. 10 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റ് വിറ്റ് പോയെന്നാണ് റിപ്പോർട്ട്.
രണ്ട് വർഷത്തിന് ശേഷമാണ് പുന്നമട കായലിൽ ജനാസമഗ്രത്തെ സാക്ഷിയാക്കി ജലോത്സവം സംഘടിപ്പിക്കുന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ ജോഷിയായിരുന്നു മുഖ്യാതിഥി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും പി പ്രസാദും പരിപാടിയിൽ പങ്കെടുത്തു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.